സുഡാനിലെ ജനങ്ങൾക്ക് സഹായവുമായി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ആഭ്യന്തര സംഘർഷം മൂലം ദുരിതം അനുഭവിക്കുന്ന സുഡാനിലെ ജനങ്ങൾക്ക് സഹായവുമായി കുവൈത്ത്. 190 ടൺ ദുരിതാശ്വാസ സഹായവുമായി ചരക്ക് കപ്പൽ ഞായറാഴ്ച സുഡാനിലെ ചെങ്കടൽ തുറമുഖത്തെത്തി. ആഗോള മാനുഷിക ആവശ്യങ്ങൾക്കായി രാജ്യം നൽകുന്ന സംഭാവനകളുടെ തെളിവാണ് ദുരിതാശ്വാസ സഹായമെന്ന് കുവൈത്ത് റെഡ് ക്രസന്റ് പബ്ലിക് റിലേഷൻ ആൻഡ് മീഡിയ ഡയറക്ടർ ഖാലിദ് അൽ സെയ്ദ് പറഞ്ഞു.
സുഡാനുള്ള ദുരിതാശ്വാസ സഹായം കാമ്പയിൻ തുടരുമെന്നും ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരുന്നുകൾ, അടിയന്തര വസ്തുക്കൾ, ഭക്ഷണം, ടെന്റുകൾ, മറ്റു വസ്തുക്കൾ എന്നിവ അടങ്ങിയ 170 ടൺ മാനുഷിക സഹായം നേരത്തേ കുവൈത്ത് സുഡാനിലേക്ക് അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.