ലബനാന് സഹായ വാഗ്ദാനവുമായി കുവൈത്ത്; പ്രധാന മന്ത്രിമാർ ഫോണിൽ സംസാരിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ലബനാന് സഹായ വാഗ്ദാനവുമായി കുവൈത്ത്. ലബനാനിലെ ജനങ്ങൾക്ക് ആവശ്യമായ മാനുഷിക സഹായം നൽകുമെന്ന് പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അറിയിച്ചു. പ്രധാനമന്ത്രി ലബനീസ് പ്രധാനമന്ത്രി നജീബ് മികാതിയുമായി ഫോൺ സംഭാഷണം നടത്തി.
ലബനാനിലെ ജനങ്ങൾക്ക് ഏറ്റവും അടുത്ത സമയത്ത് ആവശ്യമായ മാനുഷിക സഹായം നൽകുമെന്ന് പ്രധാനമന്ത്രി അദ്ദേഹത്തെ അറിയിച്ചു. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവരുടെ ആശംസകളും കൈമാറി.
പ്രയാസകരമായ സമയങ്ങളിൽ ലബനാനുള്ള കുവൈത്തിന്റെ തുടർച്ചയായ പിന്തുണക്ക് ലബനീസ് പ്രധാനമന്ത്രി നജീബ് മികാതി നന്ദി അറിയിച്ചു.
അതിനിടെ, വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ഫലസ്തീൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. മുഹമ്മദ് മുസ്തഫയുമായി ഫോണിൽ ബന്ധപ്പെട്ടു. ഉഭയകക്ഷി ബന്ധത്തെ കുറിച്ച് ഇരുവരും ചർച്ച നടത്തി. ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങൾ, നിയമലംഘനങ്ങൾ, മേഖലയിലെ സുരക്ഷയും സ്ഥിരതയും കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ എന്നിവയും വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.