കുവൈത്ത് മന്ത്രിസഭ രാജിവെച്ചു
text_fieldsകുവൈത്ത് സിറ്റി: 15ാമത് പാർലമെൻറിെൻറ അനുബന്ധമായി ശൈഖ് ജാബിർ അൽമുബാറക് അൽഹമദ് അസ്സബാഹിെൻറ നേതൃത്വത്തിൽ നിലവിൽവന്ന കുവൈത്ത് മന്ത്രിസഭ രാജിവെച്ചു. പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ് സമർപ്പിച്ച മന്ത്രിസഭയുടെ രാജി അമീർ സ്വീകരിച്ചു.
പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുംവരെ പ്രധാനമന്ത്രിയോടും മറ്റ് മന്ത്രിമാരോടും തൽസ്ഥാനങ്ങളിൽ തുടരാൻ അമീർ ആവശ്യപ്പെട്ടതായാണ് വിവരം. മേഖലയിലെ പ്രത്യേക സാഹചര്യത്തിൽ പാർലമെൻററി പ്രവർത്തനം സുതാര്യമാക്കണമെന്ന അമീറിെൻറ നിർദേശപ്രകാരമാണ് രാജി. മന്ത്രിസഭകാര്യ മന്ത്രി ശൈഖ് മുഹമ്മദ് അൽ അബ്ദുല്ലക്കെതിരെ എം.പിമാർ സമർപ്പിച്ച അവിശ്വാസ പ്രമേയവും മറ്റു മന്ത്രിമാർക്കെതിരായ കുറ്റവിചാരണാ ഭീഷണികളും മന്ത്രിസഭയുടെ രാജിയിലേക്ക് നയിച്ചു.
തിങ്കളാഴ്ച സീഫ് പാലസിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ പ്രതിവാര മന്ത്രിസഭയാണ് രാജിവെക്കാൻ തീരുമാനിച്ചത്. നടപ്പു പാർലമെൻറിെൻറ രണ്ടാം സെഷെൻറ ഉദ്ഘാടനം നിർവഹിച്ച് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നടത്തിയ പ്രസംഗത്തിെൻറ അന്തസ്സത്ത ഉൾക്കൊണ്ട് പാർലമെൻററി പ്രവർത്തനം കൂടുതൽ സുതാര്യമാക്കുന്നതിനാണ് മന്ത്രിസഭയുടെ രാജിയെന്നാണ് വിശദീകരണം.
മന്ത്രിസഭ യോഗത്തിനുശേഷം മന്ത്രിസഭാകാര്യമന്ത്രി ശൈഖ് മുഹമ്മദ് അൽ അബ്ദുല്ലയാണ് രാജിക്കാര്യം വിശദീകരിച്ചത്. മേഖല അഭിമുഖീകരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ കൂടുതൽ ഐക്യം വേണമെന്ന് അമീർ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.