കുവൈത്ത് വിദേശകാര്യ മന്ത്രി ഇറാൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമിറാബ്ദുള്ളാഹിയാനുമായി കൂടിക്കാഴ്ച നടത്തി. ജനീവയിൽ നടക്കുന്ന ആഗോള അഭയാർഥി ഫോറത്തിനിടയിലായിരുന്നു കൂടിക്കാഴ്ച. ഫലസ്തീനിലെ സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്യുകയും ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാനുള്ള വഴികൾ ആരായുകയും ചെയ്തു.
ഫലസ്തീൻ ജനതയോടുള്ള കുവൈത്തിന്റെ ഐക്യദാർഢ്യവും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള പോരാട്ടത്തിന് പിന്തുണയും ശൈഖ് സലിം ആവർത്തിച്ചു.
അടിയന്തര വെടിനിർത്തലിനും മാനുഷിക സഹായത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര സംയുക്ത നടപടി ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ഉണർത്തി. കുവൈത്തും-ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും, പൊതു താൽപര്യമുള്ള വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചകുവൈത്ത്ർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.