കുവൈത്ത് വിദേശകാര്യമന്ത്രി യു.എ.ഇ, ബഹ്റൈൻ മന്ത്രിമാരെ കണ്ടു
text_fieldsകുവൈത്ത് സിറ്റി: വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് യു.എ.ഇ, ബഹ്റൈൻ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. അറബ് ഉച്ചകോടിക്കായി അൽജീരിയയിൽ എത്തിയതിനിടെയാണ് കൂടിക്കാഴ്ച. യു.എ.ഇ വിദേശകാര്യസഹമന്ത്രി ഖലീഫ അൽ മരരുമായി കൂടിക്കാഴ്ച നടത്തിയ ശൈഖ് സലീം അബ്ദുല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം പങ്കുവെച്ചു. ഉച്ചകോടിയുടെ വിവിധ വിഷയങ്ങളും ഇരുവരും ചർച്ചചെയ്തു.
ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനിയുമായി കൂടിക്കാഴ്ച നടത്തിയ വിദേശകാര്യമന്ത്രി ഇരു രാജ്യങ്ങൾക്കിടയിലെ സൗഹൃദം ഉണർത്തി. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതും മേഖലയിലെ മറ്റു വിഷയങ്ങളും ഇരുവരും ചർച്ചചെയ്തു. ജോർഡൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അയ്മൻ അൽ സഫാദിയുമായും ശൈഖ് സലീം കൂടിക്കാഴ്ച നടത്തി.
അമീർ പ്രതിനിധിയായി കിരീടാവകാശി പങ്കെടുക്കും
കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അറബ് ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിയിൽ കുവൈത്ത് സംഘത്തെ നയിക്കുന്നതും കിരീടാവകാശിയാകും. കിരീടാവകാശിയും ഉന്നത പ്രതിനിധിസംഘവും ചൊവ്വാഴ്ച അൽജീരിയയിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.