ഇറാഖ് യുവജന- കായിക മന്ത്രിയുമായി കുവൈത്ത് മന്ത്രിമാർ ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ ഇറാഖ് യുവജന- കായിക മന്ത്രി ഡോ.അഹമ്മദ് അൽ മുബർഖയുമായി കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് കൂടിക്കാഴ്ച നടത്തി. കുവൈത്തും ഇറാഖും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങൾ എന്നിവ ഇരുവരും ചർച്ച നടത്തി. കുവൈത്തിലെ ഇറാഖ് അംബാസഡർ അൽ മൻഹാൽ അൽ സാഫിയും ചർച്ചയിൽ പങ്കെടുത്തു.
ഇറാഖ് മന്ത്രിയുമായി കുവൈത്ത് വാർത്താ സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ മുതൈരിയും കൂടികാഴ്ച നടത്തി . ഇരു രാജ്യങ്ങളും തമ്മിലുള്ള കായിക, യുവജന സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.