ചികിത്സയിൽ കഴിയുന്ന ഇറാഖ് ഫുട്ബാളറെ കുവൈത്ത് മന്ത്രിമാർ സന്ദർശിച്ചു
text_fieldsകുവൈത്ത് സിറ്റി: മത്സരത്തിനിടെ പരിക്കേറ്റ് കുവൈത്തിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇറാഖ് ഫുട്ബാളർ അയ്മാൻ ഹുസൈനെ കുവൈത്ത് മന്ത്രിമാർ സന്ദർശിച്ചു. ഇൻഫർമേഷൻ, സാംസ്കാരിക, യുവജനകാര്യ സഹമന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി, ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി എന്നിവരാണ് സബാ ആശുപത്രിയിൽ എത്തി ഇറാഖ് താരത്തെ സന്ദർശിച്ചത്.
വ്യാഴാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒമാനെതിരായ കളിക്കിടെയാണ് അയ്മാൻ ഹുസൈന് പരിക്കേറ്റത്. അത്ലറ്റുകൾ, അതിഥികൾ എന്നിവർക്ക് പ്രത്യേക ശ്രദ്ധ നൽകാനുള്ള കുവൈത്ത് പരമോന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ മാർഗനിർദേശങ്ങൾക്കനുസൃതമായാണ് അദ്ദേഹത്തിന്റെ ചികിത്സയെന്ന് മന്ത്രി അൽ മുതൈരി പറഞ്ഞു. ഹുസൈൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
ഇറാഖ് അധികൃതരുടെ അഭ്യർഥന മാനിച്ചാണ് ഹുസൈനെ കുവൈത്തിലേക്ക് കൊണ്ടുവന്നതെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി പറഞ്ഞു. മത്സരത്തിന്റെ തുടക്കത്തിൽ ഹുസൈന്റെ വാരിയെല്ലുകളിൽ ഒന്നിന് പരിക്കേറ്റതായി ഇറാഖി ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. ബസ്രയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹുസൈനെ കുവൈത്തിലേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.