കുവൈത്ത് താരങ്ങൾക്ക് കൈനിറയെ പാരിതോഷികം
text_fieldsകുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് കപ്പിന്റെ സെമി ഫൈനലിന് യോഗ്യത നേടിയ കുവൈത്ത് ടീം അംഗങ്ങൾക്ക് 1,50,000 യു.എസ് ഡോളർ പാരിതോഷികം നൽകുമെന്ന് കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ (കെ.എഫ്.എ) പ്രസിഡന്റ് ശൈഖ്
അഹ് മദ് അൽയൂസുഫ് അസ്സബാഹ്. ഗ്രൂപ് എ മത്സരങ്ങളുടെ അവസാന റൗണ്ടിൽ ഖത്തറിനെതിരായ മികച്ച പ്രകടനം നടത്തിയ കുവൈത്ത് താരങ്ങളെ അൽയൂസുഫ് പ്രശംസിച്ചു.
ഗൾഫ് കപ്പിൽ യു.എ.ഇയെ തോൽപ്പിച്ച കുവൈത്ത് ടീമിലെ ഓരോ താരത്തിനും 4000 യു.എസ് ഡോളർ വീതം കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ നേരത്തെ സമ്മാനിച്ചിരുന്നു. കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ ഡയറക്ടർ ബോർഡാണ് ഓരോ കളിക്കാരനും 4,000 യു.എസ് ഡോളർ സമ്മാനമായി നൽകിയത്. ബോർഡ് ചെയർമാൻ ശൈഖ് അഹമ്മദ് അൽയൂസഫ് സ്വന്തം നിലക്ക് 1,000 ഡോളർ വീതവും കളിക്കാർക്ക് സമ്മാനിച്ചു. കുവൈത്ത് ഷോപ്പിങ് ഫെസ്റ്റിവൽ ‘യാ ഹല’ ഓരോ കളിക്കാരനും 500 ദീനാറും സമ്മാനമായി നൽകി.
കുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയും അറേബ്യൻ ഗൾഫ് കപ്പ് സുപ്രീം കമ്മിറ്റി ചെയർമാനുമായ അബ്ദുറഹ്മാൻ അൽ മുതൈരിയും ടീം അംഗങ്ങളെ അഭിനന്ദിച്ചു. ഓരോ കളിക്കാരനും 2,000 കുവൈത്ത് ദീനാർ പാരിതോഷികം അനുവദിച്ചതായി അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.