കുവൈത്തികളെ ഇന്ത്യയിലേക്ക് ക്ഷണിക്കണം –അംബാസഡർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യക്കാർ കുവൈത്തി സുഹൃത്തുക്കളെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് അഭ്യർഥിച്ചു. അപേക്ഷിച്ച അന്നു തന്നെയോ പിറ്റേ ദിവസമോ ടൂറിസ്റ്റ് സന്ദർശക വിസ അനുവദിക്കുന്നുണ്ട്. വിനോദസഞ്ചാരത്തിനും വ്യാപാരത്തിനുമായി കൂടുതൽ കുവൈത്തികൾ ഇന്ത്യയിലേക്ക് എത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് അംബാസഡർ ഒാപൺ ഹൗസിൽ പറഞ്ഞു. പാസ്പോർട്ട് ഇഷ്യൂ ചെയ്യുന്നത് വൈകുന്ന വിഷയവും ഒാപൺ ഹൗസിൽ ചർച്ച ചെയ്തു. പൊലീസ് വെരിഫിക്കേഷൻ ഉൾപ്പെടെ സ്വാഭാവിക നടപടിക്രമങ്ങൾക്ക് സമയം ആവശ്യമാണെന്നും പാസ്പോർട്ട് പുതുക്കാൻ അപേക്ഷിക്കുന്നത് അവസാന നിമിഷത്തേക്ക് മാറ്റിവെക്കരുതെന്നും അംബാസഡർ അഭ്യർഥിച്ചു. പാസ്പോർട്ടിെൻറയും ഇഖാമയുടെയും കാലാവധി കഴിയുന്നതിെൻറ മൂന്നു മാസം മുെമ്പങ്കിലും പുതുക്കാൻ അപേക്ഷിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
ഗോവ സർക്കാർ പ്രതിനിധികൾ എംബസി ഒാപൺ ഹൗസിൽ ഒാൺലൈനായി സംബന്ധിച്ച് ഗോവൻ സർക്കാറിെൻറ വിവിധ പ്രവാസി ക്ഷേമ പദ്ധതികൾ വിവരിച്ചു. കഴിഞ്ഞമാസത്തെ ഒാപൺ ഹൗസിൽ കേരള സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി ഇളേങ്കാവൻ കേരള സർക്കാറിെൻറ പ്രവാസി ക്ഷേമ പദ്ധതികൾ വിവരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.