കുവൈത്ത് കിരീടാവകാശി ബ്രിട്ടനിലെത്തി
text_fieldsകുവൈത്ത് സിറ്റി: ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കുന്നതിനായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ബ്രിട്ടനിലെത്തി. വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്, കിരീടാവകാശിയുടെ ഓഫിസിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ഉന്നത പ്രതിനിധിസംഘവും കിരീടാവകാശിയെ അനുഗമിച്ചു.
ശൈഖ് നാസർ അൽ മുഹമ്മദ് അൽ അഹമ്മദ് അസ്സബാഹ്, കിരീടാവകാശിയുടെ ദിവാൻ ചീഫ് ശൈഖ് അഹമ്മദ് അൽ അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്, ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അസ്സബാഹ്, നാഷനൽ ഗാർഡ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഫൈസൽ നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്,
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആക്ടിങ് പ്രതിരോധമന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ്, അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ്, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ കുവൈത്ത് വിമാനത്താവളത്തിൽ കിരീടാവകാശിയെ യാത്രയാക്കാനെത്തി.
മേയ് ആറിനാണ് ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങ്. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുന്ന ചടങ്ങിലേക്ക് കുവൈത്ത് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നായി 2000 അതിഥികൾക്കാണ് ക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.