വിദേശകാര്യമന്ത്രി ഉന്നതതല കൂടിക്കാഴ്ചകൾ നടത്തി
text_fieldsകുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽ ഗെയ്ത്തുമായി കൂടിക്കാഴ്ച നടത്തി. കൈറോയിൽ കൗൺസിൽ ഓഫ് അറബ് സ്റ്റേറ്റ്സിന്റെ 161ാമത് സെഷന് ഇടയിലായിരുന്നു കൂടിക്കാഴ്ച. മന്ത്രിതല യോഗത്തിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങളും സംയുക്ത അറബ് നടപടി ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയങ്ങളും ഇരുവരും ചർച്ച ചെയ്തു.
തുനീഷ്യൻ വിദേശകാര്യ, കുടിയേറ്റ മന്ത്രി നബീൽ അമ്മാറുമായും വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ കൂടിക്കാഴ്ച നടത്തി. കുവൈത്തും തുനീഷ്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ, ഇരു രാജ്യങ്ങളുടെ താൽപര്യങ്ങൾ നിറവേറ്റുന്നതിനും വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ എന്നിവ ഇരുവരും വിലയിരുത്തി. സംയുക്ത അറബ് പ്രവർത്തനത്തെ പിന്തുണക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവായ വിഷയങ്ങൾ, മറ്റു പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ എന്നിവയും ചർച്ച ചെയ്തു.
കസാഖ്സ്താൻ വിദേശകാര്യ മന്ത്രി മുറാത്ത് നൂർത്ലുവുമായും അബ്ദുല്ല അൽ യഹ്യ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ച് ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.