യു.എസിന് കുവൈത്തിന്റെ ആശംസ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന്റെ 247ാമത് സ്വാതന്ത്ര്യദിനത്തിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡന് കുവൈത്തിന്റെ ആശംസ. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ യു.എസ് പ്രസിഡന്റ് ജോ ബൈഡന് ആശംസ സന്ദേശമയച്ചു.
യു.എസ് പ്രസിഡന്റിന് ക്ഷേമവും നല്ല ആരോഗ്യവും നേർന്ന അമീർ യു.എസിനും ജനങ്ങൾക്കും കൂടുതൽ പുരോഗതിയും വികസനവും കൈവരട്ടെയെന്നും ആശംസിച്ചു. കുവൈത്തിനെയും യു.എസിനെയും ബന്ധിപ്പിക്കുന്ന ചരിത്രപരവും തന്ത്രപരവുമായ ബന്ധങ്ങൾ അമീർ സൂചിപ്പിച്ചു. പരസ്പര താൽപര്യങ്ങൾ നിറവേറ്റുന്നതിനായി സാധ്യമായ എല്ലാ മേഖലകളിലും ബന്ധങ്ങളും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും താൽപര്യവും വ്യക്തമാക്കി.
യു.എസും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും ആശംസ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. യു.എസ് പ്രസിഡന്റിന് ആയുരാരോഗ്യവും രാജ്യത്തിന് കൂടുതൽ സമൃദ്ധിയും കിരീടാവകാശി ആശംസിച്ചു.
പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും ആശംസ സന്ദേശത്തിൽ സമാന കാര്യങ്ങൾ ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.