യമനിൽ കുവൈത്തിന്റെ സഹായം
text_fieldsകുവൈത്ത് സിറ്റി: റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) യമനിലെ മരിബിൽ ഹെൽത്ത് സെന്റർ, ഓർഫനേജ് എന്നിവ തുറന്നു. ‘കുവൈത്ത് ബിസൈഡ് യു’കാമ്പയിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പും നടത്തി. 230 ചതുരശ്ര മീറ്റർ വിസ്തീർണവും 12 കിടക്കകൾ ഉൾക്കൊള്ളുന്ന 10 വാർഡുകളുള്ള ഹെൽത്ത് സെന്റർ പ്രതിവർഷം 5,000 രോഗികൾക്ക് പ്രയോജനം ചെയ്യുമെന്ന് കെ.ആർ.സി.എസ് ഡയറക്ടർ ജനറൽ അബ്ദുൽ റഹ്മാൻ അൽ ഔൻ പറഞ്ഞു.
700 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള യാക്കോബ് അൽ ഗാനിം ഓർഫനേജിൽ മൾട്ടി പർപ്പസ് ഹാളും അടങ്ങിയിട്ടുണ്ട്. 600 അനാഥർക്ക് ഇതിന്റെ സേവനം ലഭിക്കും. യമനിലെ സഹായത്തിന് മരിബ് ഗവർണറേറ്റ് സെക്രട്ടറി ഡോ. അബ്ദുൽ റബ്ബ് മുഫ്ത കുവൈത്ത് സർക്കാറിനും കെ.ആർ.സി.എസിനും നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.