കുവൈത്തിലെ പുതിയ ഫർവാനിയ ആശുപത്രി ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: ന്യൂ ഫർവാനിയ ആശുപത്രി കെട്ടിടത്തിന്റെ ആദ്യ പ്രവർത്തനഘട്ടം കുവൈത്ത് ആരോഗ്യമന്ത്രി ഡോ.ഖാലിദ് അൽ സയീദ് ഉദ്ഘാടനം ചെയ്തു. പൗരന്മാർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ നൽകുന്നതിൽ ഇത് വലിയൊരു നാഴികക്കല്ലാണെന്നു ഡോ. സയീദ് പറഞ്ഞു. ആരോഗ്യമേഖലയ്ക്കും ദേശീയ വികസന പദ്ധതിക്കും വലിയ സംഭാവനയാണ് ആശുപത്രിയിലൂടെ ലഭ്യമാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫർവാനിയ ഗവർണറേറ്റിലെ പൗരന്മാർക്ക് ആശുപത്രി വലിയ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 4,23,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതും അഞ്ചു പ്രധാന കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതുമാണ് ആശുപത്രി.
ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലും ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിലും ഒമ്പത് നിലകളുള്ള നാലു പ്രധാന ടവറുകൾ ഉൾപ്പെടുന്നുവെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ.അബ്ദുല്ല അൽ സനദ് അറിയിച്ചു. 314 ജനറൽ ക്ലിനിക്കുകളും അത്യാഹിത വിഭാഗത്തിൽ 71 ക്ലിനിക്കുകളും ഇതിൽ ഉൾപ്പെടുന്നു, വിവിധ ആവശ്യങ്ങൾക്കായി 233 തീവ്രപരിചരണ കിടക്കകളുള്ള 31 ഓപറേഷൻ റൂമുകൾ ആശുപത്രിയിൽ ഉണ്ട്. ദന്തസംരക്ഷണത്തിനുള്ള ഒരു കെട്ടിടവും ആശുപത്രിയുടെ ഭാഗമാണ്. പുതിയ ആശുപത്രിക്കുപിന്നിൽ പ്രവർത്തിച്ച എല്ലാവരുടെയും പരിശ്രമങ്ങൾക്ക് ഡോക്ടർ സനദ് അഭിനന്ദനവും നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.