എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് കെ.ഡബ്ല്യു.എ നിവേദനം നൽകി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് വയനാടിന്റെ സമകാലിക വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തി കുവൈത്ത് വയനാട് അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഭാരവാഹികൾ നിവേദനം സമർപ്പിച്ചു. ആക്ടിങ് പ്രസിഡന്റ് അലക്സ് മാനന്തവാടി, വൈസ് പ്രസിഡന്റ് മിനി കൃഷ്ണ, ജന. സെക്രട്ടറി ജിജിൽ മാത്യു, ജോ. സെക്രട്ടറി എബി ജോയ്, പി.എൻ. നായർ എന്നിവർ സന്നിഹിതരായിരുന്നു.
വയനാട്ടുകാർ നിരന്തരമായി നേരിട്ടുകൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള പരിഹാരം, ചുരം അടക്കമുള്ള റോഡുകളുടെ വികസനം, മെഡിക്കൽ കോളജിന്റെ ശോച്യാവസ്ഥ കാരണം സംഭവിക്കുന്ന മരണങ്ങൾ എന്നിവ ശ്രദ്ധയിൽപെടുത്തി. കേരളത്തിന്റെ ഏറ്റവും സുപ്രധാനമായ ടൂറിസ്റ്റ് ജില്ലകളിലൊന്നായ വയനാടിന്റെ വിഷയത്തിൽ പൊതുവായ ശ്രദ്ധ ഉണ്ടാകണമെന്നും ബഫർസോൺ ആശങ്കകൾക്ക് പരിഹാരം കാണണമെന്നും ഭാരവാഹികൾ ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.