Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലബനാനിലേക്ക്​ സഹായ...

ലബനാനിലേക്ക്​ സഹായ വസ്​തുക്കളുമായി മൂന്നാമത്​ വിമാനമയച്ചു

text_fields
bookmark_border
ലബനാനിലേക്ക്​ സഹായ വസ്​തുക്കളുമായി മൂന്നാമത്​ വിമാനമയച്ചു
cancel
camera_alt

ലബനാനിലേക്ക്​ മരുന്നും മറ്റ്​ അവശ്യ വസ്​തുക്കളുമായി കുവൈത്തിൽനിന്ന്​ വിമാനം പുറപ്പെടാനൊരുങ്ങുന്നു

സ്​ഫോടനത്തിൽ എല്ലാം ഇല്ലാതായ ജനങ്ങൾക്ക്​ ഏറെ ആശ്വാസമായി കുവൈത്തിൽനിന്നുള്ള സഹായമൊഴുക്ക്​. വരുംദിവസങ്ങളിൽ കൂടുതൽ സഹായം എത്തിക്കുമെന്ന്​ അധികൃതർ വ്യക്​തമാക്കിയിട്ടുണ്ട്​. കുവൈത്ത്​ ആരോഗ്യ മന്ത്രാലയമാണ്​ മരുന്നുകൾ അയക്കുന്നതിന്​ നേതൃത്വം നൽകുന്നത്​.

കോവിഡ്​ പ്രതിരോധത്തിനായുള്ള തീവ്രശ്രമത്തിന്​ ഇടയിലും കുവൈത്ത്​ ആരോഗ്യ മന്ത്രാലയം നടത്തുന്ന ഇൗ മാനുഷിക സേവനം സമൂഹ മാധ്യമങ്ങളിൽ അനുഭവപ്പെടുന്നു. ലബനാനിലെ ദുരിത ബാധിതരെ സഹായിക്കാൻ കുവൈത്ത്​ റെഡ്​ ക്രസൻറ്​ സൊസൈറ്റി ആരംഭിച്ച വിഭവ സമാഹരണ കാമ്പയിൻ നല്ല നിലക്ക്​ മുന്നോട്ടുപോവുന്നുണ്ട്​.

https://www.krcs.org.kw/Donation/Lebanon-Relief-Campaign എന്ന ലിങ്കിലൂടെ കുവൈത്ത്​ റെഡ്​ ക്രസൻറ്​ സൊസൈറ്റിയുടെ ലബനാൻ ദുരിതാശ്വാസ നിധിയിലേക്ക്​ സംഭാവന നൽകാം.

ഒൗഖാഫ്​ മന്ത്രാലയം ലബനാന്​ പത്തുലക്ഷം ഡോളർ നൽകും
കുവൈത്ത്​ സിറ്റി: കുവൈത്ത്​ മതകാര്യ മന്ത്രാലയം ലബനാനിൽ ദുരിതാശ്വാസ പ്രവർത്തനത്തിന്​ 10 ലക്ഷം ഡോളർ നൽകും. ഒൗഖാഫ്​ മന്ത്രി ഡോ. ഫഹദ്​ അൽ അഫാസിയാണ്​ ഇക്കാര്യം അറിയിച്ചത്​. കുവൈത്ത്​ കിരീടാവകാശി ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​െൻറ നിർദേശപ്രകാരമാണ്​ സഹായം നൽകുന്നതെന്ന്​ ​അദ്ദേഹം കൂട്ടിച്ചേർത്തു. ബൈറൂത്തിൽ സ്​ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക്​ പരലോക മോക്ഷം ലഭിക്ക​െട്ടയെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്ക​െട്ടയെന്നും മന്ത്രി പ്രാർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait newslabanaan
Next Story