തൊഴിൽ വിപണി: പ്രവാസികളുടെ കൊഴിഞ്ഞുപോക്ക് കൂടി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് തൊഴിൽ വിപണിയിൽനിന്ന് പ്രവാസികളുടെ കൊഴിഞ്ഞുപോക്ക് വർധിച്ചതായി റിപ്പോർട്ട്. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിെൻറ ത്രൈമാസ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കൊഴിഞ്ഞുപോക്കിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാർ ആണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സിെൻറ ത്രൈമാസ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ 16.1 ശതമാനം ആണ് കുറവ് രേഖപ്പെടുത്തിയത്. ഈജിപ്തുകാരുടെ എണ്ണം 9.8 ആയി കുറഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡ് മഹാമാരിയും തുടർന്ന് തൊഴിൽ വിപണിയിലുണ്ടായ മാന്ദ്യവും ആണ് വിദേശ തൊഴിലാളികളുടെ എണ്ണം കുറയുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
സർക്കാർ മേഖലയിൽ നടപ്പാക്കിയ സ്വദേശിവത്കരണ നടപടികളും കാരണമായിട്ടുണ്ട്. സ്വദേശിവത്കരണം ഊർജിതമാക്കിയതിനെ തുടർന്ന് സർക്കാർ മേഖലയിലെ കുവൈത്തികളുടെ പ്രാതിനിധ്യം 76.6 ശതമാനത്തിൽ നിന്ന് 78.3 ശതമാനമായി വർധിച്ചു. 2021ൽ കുവൈത്തിൽനിന്ന് ആകെ 1,46,949 പ്രവാസികൾ ജോലി നഷ്ടപ്പെട്ട് മടങ്ങിയതായും കണക്കുകൾ സൂചിപ്പിക്കുന്നു. സ്വദേശിവത്കരണം, പ്രായപരിധി നിബന്ധന, കോവിഡ് പ്രതിസന്ധി തുടങ്ങിയ കാരണങ്ങളാൽ ഇന്ത്യൻ തൊഴിലാളികൾക്ക് പ്രവാസം അവസാനിപ്പിക്കേണ്ടി വന്നതിനാൽ തൊഴിൽ മേഖലയിലെ സാന്നിധ്യത്തിെൻറ കാര്യത്തിൽ ഇന്ത്യയെ മറികടന്ന് ഈജിപ്ത് ഒന്നാമതെത്തിയതായി കഴിഞ്ഞ ആഴ്ച റിപ്പോർട്ടുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.