തൊഴിൽ വിപണി: 60ന് മുകളിലുള്ളവർ കുത്തനെ കുറഞ്ഞു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ സർവിസിൽ 60 വയസ്സിന് മുകളിലുള്ള 5,760 പേർ ജോലിയെടുക്കുന്നു. ഇതിൽ 1806 പേർ 65 വയസ്സിന് മുകളിലുള്ളവരാണ്. 2021 ഡിസംബർ അവസാനത്തെ കണക്കാണിത്. 2020 ഡിസംബറിൽ 6,065 പേരായിരുന്നു. 60ന് മുകളിലുള്ള ബിരുദമില്ലാത്ത വിദേശികളെ ഒഴിവാക്കണമെന്ന തീരുമാനം പ്രായമേറിയവരുടെ എണ്ണം കുറച്ചിട്ടുണ്ട്. പൊതുമേഖലയിലെ സ്വദേശിവത്കരണവും കാരണമായിട്ടുണ്ട്. സ്വകാര്യ മേഖലയിലാണ് 60ന് മുകളിലുള്ളവരുടെ എണ്ണം കുത്തനെ കുറഞ്ഞത്.
2020 അവസാനത്തിൽ 60 വയസ്സിന് മുകളിലുള്ള 75,460 പേർ സ്വകാര്യ മേഖലയിൽ ജോലി ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ആറായിരമായി ചുരുങ്ങി. 250 ദീനാർ ഫീസും അംഗീകൃത ഇൻഷുറൻസ് കമ്പനികളിൽനിന്നുള്ള 500 ദീനാറിന്‍റെ ആരോഗ്യ ഇൻഷുറൻസും നിബന്ധനയിൽ തൊഴിൽ പെർമിറ്റ് പുതുക്കാൻ അനുവദിക്കുന്നുണ്ടെങ്കിലും വലിയ തുകയായതിനാൽ വളരെ കുറച്ചുപേർ മാത്രമേ ഇത് പ്രയോജനപ്പെടുത്തുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.