മത്സ്യബന്ധന മേഖലയില്‍ തൊഴിലാളി ക്ഷാമം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ മത്സ്യബന്ധന മേഖലയില്‍ തൊഴിലാളി ക്ഷാമം രൂക്ഷം. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് മത്സ്യത്തൊഴിലാളി യൂനിയൻ മേധാവി ധാഹർ അൽ സുവയാൻ രംഗത്ത് വന്നു.
പുതിയ തൊഴിൽ പെർമിറ്റുകൾക്കായി യൂനിയനിലെ അംഗങ്ങൾ വിസ അപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും തീരുമാനമാകാതെ കെട്ടിക്കിടക്കുകയാണ്. പ്രാദേശിക വിപണിയിൽ തൊഴിലാളികൾ ലഭ്യമല്ലാത്തതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നതായി കുവൈത്ത് യൂനിയൻ മേധാവി വ്യക്തമാക്കി.
രാജ്യത്ത് മത്സ്യങ്ങള്‍ കുറഞ്ഞു വരുകയാണ്. മത്സ്യബന്ധനത്തിന് അനുമതിയുള്ള പ്രദേശത്തിന്റെ കുറവും, മറ്റ് നിരവധി കാരണങ്ങളുമാണ് മത്സ്യങ്ങളുടെ ദൗര്‍ലഭ്യത്തിന് കാരണം. സ്ഥിതിഗതികൾ പുനഃപരിശോധിക്കണമെന്നും മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ കേൾക്കാന്‍ തയാറാകണമെന്നും അൽ സുവയാൻ ആവശ്യപ്പെട്ടു. വിലസ്ഥിരത നിലനിര്‍ത്താന്‍ പ്രാദേശിക മത്സ്യങ്ങളുടെ ലഭ്യത വർധിപ്പിക്കണം. ജൂലൈ പകുതിയോടെ സുബൈദി മത്സ്യങ്ങളുടെ സീസണും ആഗസ്റ്റ് ഒന്നുമുതൽ മുതല്‍ ചെമ്മീൻ സീസണും ആരംഭിക്കുമെന്ന് ധാഹർ അൽ സുവയാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.