തൊഴിൽനിയമ ഭേദഗതിക്ക് പാർലമെൻറ് അംഗീകാരം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യമേഖലയിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമഭേദഗതിക്ക് പാർലമെൻറിെൻറ അംഗീകാരം. കഴിഞ്ഞദിവസം കൂടിയ പാർലമെൻറിെൻറ ഒന്നും രണ്ടും സെഷനുകളാണ് ഇതുസംബന്ധിച്ച കരട് നിർദേശത്തിന് അംഗീകാരം നൽകിയത്. ഇതനുസരിച്ച് സ്വകാര്യ മേഖലയിലെ സ്വദേശികൾക്ക് ജോലി അവസാനിപ്പിക്കുമ്പോൾ ഇൻഡെമിനിറ്റി തുക മുഴുവനായി കൊടുക്കാൻ തൊഴിലുടമ ബാധ്യസ്ഥനാണ്.
ഇൗ സമയം, നേരത്തേ അടച്ച ഇൻഷുറൻസ് തുക തിരിച്ചുപിടിക്കാൻ പാടില്ല. തൊഴിലാളിക്ക് 30 ദിവസത്തിൽ കുറയാത്ത ശമ്പളത്തോടുകൂടിയുള്ള വാർഷിക അവധി നൽകണമെന്ന് പുതിയ നിയമത്തിൽ പറയുന്നു. ചുരുങ്ങിയത് ആറുമാസം പണിയെടുത്താൽ വാർഷികാവധിക്ക് അവകാശമുണ്ടായിരിക്കും. വാരാന്ത്യ അവധികൾ, ഔദ്യോഗിക പൊതു അവധികൾ, രോഗാവധികൾ തുടങ്ങിയവയൊന്നും വാർഷിക അവധിയിൽ ഉൾപ്പെടുത്താൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഈ നിയമഭേദഗതികൾ പ്രാബല്യത്തിലാകുന്നതോടെ സ്വദേശി തൊഴിലാളികൾക്ക് ഗുണകരമാകും.
നിലവിൽ പല സ്വകാര്യ കമ്പനികളും പിരിഞ്ഞുപോകുമ്പോൾ തൊഴിലാളിയിൽനിന്ന് ഇൻഷുറൻസ് തുക തിരിച്ചുപിടിക്കു
ന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.