കഴിഞ്ഞവർഷം 1,10,991 പേർക്ക് യാത്രവിലക്ക് ഏർപ്പെടുത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ വർഷം നീതിന്യായ മന്ത്രാലയം യാത്രവിലക്ക് ഏർപ്പെടുത്തിയത് സ്വദേശികളും വിദേശികളും ഉൾപ്പെടെ 1,10,991 പേർക്ക്. സാമ്പത്തിക കേസുകളിലും കുറ്റകൃത്യങ്ങളിലും പ്രതികളാക്കപ്പെട്ടതിനെത്തുടർന്ന് യാത്രവിലക്കേർപ്പെടുത്തിയ സ്വദേശികളുടെയും വിദേശികളുടെയും എണ്ണമാണിത്.
കഴിഞ്ഞ വർഷത്തെ കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് നീതിന്യായ മന്ത്രാലയം തയാറാക്കിയ സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇക്കാലയളവിൽ ബാധ്യതകൾ തീർത്തവരുടെ വിലക്ക് നീക്കി. യാത്രവിലക്ക് ഏർപ്പെടുത്തപ്പെട്ടവരിൽ ഭരണരംഗത്ത് സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിരുന്ന ഏതാനും ഉന്നതരുമുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് യാത്രവിലക്ക് വർധിച്ചിട്ടുണ്ട്.
2020ൽ കോടതി മുഖാന്തരം യാത്രവിലക്ക് ഏർപ്പെടുത്തിയത് 76,491 പേർക്കാണ്. കഴിഞ്ഞ വർഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളംവഴി സ്വദേശികളും വിദേശികളും ഉൾപ്പെടെ 36,602 പേരുടെ യാത്രയാണ് തടഞ്ഞത്. ഫർവാനിയ ഗവർണറേറ്റ് (19,114), അഹ്മദി ഗവർണറേറ്റ് (13,527), ഹവല്ലി ഗവർണറേറ്റ് (13,430), കാപിറ്റൽ ഗവർണറേറ്റ് (12,407), ജഹ്റ ഗവർണറേറ്റ് (11,601), മുബാറക് ഗവർണറേറ്റ് (4310) എന്നിങ്ങനെയാണ് ഇക്കാര്യത്തിലെ ഗവർണറേറ്റ് തിരിച്ച കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.