പരിസ്ഥിതി നിയമം കര്‍ശനമാക്കുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പരിസ്ഥിതി നിയമം കര്‍ശനമാക്കാന്‍ ഒരുങ്ങി എൻവയൺമെന്റ് പബ്ലിക് അതോറിറ്റി. മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിയാല്‍ 250 ദീനാര്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സ്കൂളുകൾ, സർവകലാശാലകൾ തുടങ്ങിയ ഇടങ്ങളിൽനിന്ന് പുകവലിച്ചാല്‍ 50 ദീനാര്‍ മുതല്‍ 100 ദീനാര്‍ വരെയും പിഴ ഈടാക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനാണ് എൻവയൺമെന്റ് അതോറിറ്റിയുടെ തീരുമാനം.
പാരിസ്ഥിതിക ലംഘനം വലിയ കുറ്റകൃത്യമായാണ് രാജ്യത്ത് കണക്കാക്കപ്പെടുന്നത്.ശീതകാല ക്യാമ്പുകളുടെ പരിസര പ്രദേശങ്ങളില്‍ നിന്നും സസ്യങ്ങളോ മരങ്ങളോ പിഴുതെറിഞ്ഞാലും പിഴ ചുമത്തും. ക്യാമ്പ് ഏരിയകളില്‍ മാലിന്യം കത്തിക്കാനോ മണ്ണു കുഴിക്കാനോ സിമന്റ് ഉപയോഗിച്ചുള്ള നിർമാണ പ്രവര്‍ത്തനങ്ങൾക്കോ അനുമതിയില്ല. പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യക്കാരായ പ്രവാസികൾ നടത്തുന്ന പ്രവർത്തനങ്ങൾ അധികൃതർ നിരീക്ഷിക്കും.
നടപടികൾ കർശനമാക്കുന്നത് നിയമത്തെ ബഹുമാനിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാനും നിയമലംഘനങ്ങൾ തടയാനും സഹായകമാകുമെന്നാണ് പ്രതീക്ഷ.പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ എല്ലാവരും പാലിക്കണമെന്നും ലംഘനം കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവരെ ഉടന്‍ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.