നിയമലംഘനം: 434 പ്രവാസികളെ നാടുകടത്തും
text_fieldsകുവൈത്ത് സിറ്റി: സുരക്ഷ ലംഘനങ്ങളെ തുടർന്ന് പിടികൂടിയ 434 പ്രവാസികളെ നാടുകടത്തും. ഇവരെ ഒരാഴ്ചക്കുള്ളിൽ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. റസിഡൻസിയും തൊഴിൽ നിയമങ്ങളും ലംഘിച്ചതിനെ തുടർന്നാണ് ‘ഇവർ പിടിയിലായത്. രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് ഉപയോഗപ്പെടുത്താതെ കഴിഞ്ഞവരാണ് പിടിയിലായത്.
ഇത്തരക്കാരെ പിടികൂടാൻ കർശന പരിശോധനകൾ നടന്നുവരുകയാണ്. പിടികൂടുന്നവരെ നിയമപരമായ നടപടികൾക്കും നാടുകടത്തലിനും ബന്ധപ്പെട്ട അധികാരികളിലേക്ക് കൈമാറിയിട്ടുണ്ട്. റെസിഡൻസിയും തൊഴിൽ ചട്ടങ്ങളും കർശനമായി നടപ്പാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അനധികൃത താമസവും തൊഴിലും തടയാൻ പരിശോധന തുടരുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.