നിയമ ലംഘനം: നിരവധി പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: താമസ നിയമ ലംഘനങ്ങളും അനധികൃത നടപടികളും കണ്ടെത്തുന്നതിനായി ജഹ്റ സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ നിരവധി പേർ പിടിയിൽ. മേജർ ജനറൽ അബ്ദുല്ല അൽ റജൈബ്, ബ്രിഗേഡിയർ ജനറൽ സാലിഹ് ഒഖ്ല അൽ അസ്മി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 300 പേരെയാണ് പിടികൂടിയത്. ക്യാമ്പിങ് സീസണിൽ നിയമസാധുതകൾ ഉറപ്പാക്കുന്നതിനുമായി ബന്ധപ്പെട്ട് തമ്പുകളില്‍ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പേരെയും പിടികൂടിയത്. ആളുകൾക്ക് അനധികൃതമായി റൈഡിനുള്ള ചെറു വാഹനങ്ങൾ വാടകക്ക് നൽകിവരുന്ന നിരവധി പേരും പിടിയിലായവരിലുണ്ട്. സ്വകാര്യ വാഹനങ്ങളിൽ പഴം- പച്ചക്കറി വിൽപന നടത്തിയവരെയും പിടികൂടി. അതിനിടെ പരിശോധനയില്‍ അറസ്റ്റ് ചെയ്ത 15 പ്രവാസികളെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. വിസ-തൊഴിൽ നിയമം ലംഘിച്ചവരെയും സുരക്ഷാ നിയമ ലംഘകരെയും കണ്ടെത്താൻ കർശന പരിശോധനയാണ് രാജ്യത്തുടനീളം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.