ഇടതു സർക്കാറിെൻറ ഒന്നാം വാർഷികാഘോഷവും മന്ത്രിക്ക് സ്വീകരണവും
text_fieldsസാൽമിയ: കെ.എസ്.ആർ.ടി.സി ലാഭത്തിലാക്കാനുള്ള നടപടികൾ സർക്കാർ കൈെക്കാണ്ടുവരുകയാണെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് സംഘടിപ്പിച്ച ‘കേരള സർക്കാറിെൻറ ഒന്നാം വാർഷികവും, ഗതാഗത മന്ത്രിക്കും പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർക്കും സ്വീകരണവും’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗതാഗത മേഖലയിലെ അഴിമതിയും പാഴ്ചെലവുകളും അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ. അജിത് കുമാറിനും പരിപാടിയിൽ സ്വീകരണം നൽകി. സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് സുഗതകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെ. സജി സ്വാഗതം പറഞ്ഞു. വനിതാവേദി പ്രതിനിധി സജിത സ്കറിയ, പ്രഫഷനൽ ഫോറം പ്രതിനിധി വിനോദ് എന്നിവർ സംസാരിച്ചു. സംഘടനാ പ്രതിനിധികൾ, സാമൂഹിക- സാംസ്കാരിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ട്രഷറർ രമേശ് കണ്ണപുരം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.