എൽ.ഡി.എഫ് കുവൈത്ത്, വിജയദിനം ആഘോഷിച്ചു
text_fieldsകുവൈത്ത് സിറ്റി: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ചരിത്രവിജയത്തിൽ എൽ.ഡി.എഫ് കുവൈത്ത് നേതൃത്വത്തിൽ വിജയാഘോഷം സംഘടിപ്പിച്ചു. ഫ്ലാറ്റുകളിലും ക്യാമ്പുകളിലും ഓഫിസുകളിലും ദീപം തെളിച്ചും മധുരം വിളമ്പിയും പ്രവാസികൾ ആഘോഷത്തിൽ പങ്കുചേർന്നു.
തുടർന്ന് നടന്ന ഓൺലൈൻ പൊതുയോഗത്തിൽ നിയുക്ത രാജ്യസഭ എം.പി വി. ശിവദാസൻ, നിയുക്ത എം.എൽ.എ പി. പ്രസാദ്, എൻ.വൈ.എൽ സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷമീർ പയ്യനങ്ങാടി, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ എന്നിവർ സംസാരിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിരുത്തരവാദം കാണിക്കുന്ന കേന്ദ്രസർക്കാറിനെ വിമർശിച്ചും പ്രതിരോധ പ്രവർത്തനത്തിൽ രാജ്യത്തെ തന്നെ മികച്ച മാതൃകയായ കേരളത്തിെൻറ ഇടപെടലിനെ കുറിച്ചും നേതാക്കൾ സംസാരിച്ചു. എൽ.ഡി.എഫ് കുവൈത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ സി.കെ. നൗഷാദ് സ്വാഗതം പറഞ്ഞ യോഗത്തിൽ ചെയർമാൻ ശ്രീംലാൽ മുരളി അധ്യക്ഷത വഹിച്ചു.
തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സുബിൻ അറക്കൽ നന്ദി പറഞ്ഞു. എൽ.ഡി.എഫ് കുവൈത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ സത്താർ കുന്നിൽ, അബ്ദുൽ വഹാബ് എന്നിവർ സംബന്ധിച്ചു. ഇടതുപക്ഷ പ്രവർത്തകരും വിവിധ സംഘടന നേതാക്കളും ഉൾപ്പെടെ നൂറുകണക്കിന് പേരാണ് ഓൺലൈൻ പൊതുയോഗത്തിൽ പങ്കെടുത്തത്.
കുവൈത്ത് സിറ്റി: ഇടതുപക്ഷത്തിെൻറ തെരഞ്ഞെടുപ്പ് വിജയം കേരള അസോസിയേഷൻ ഒാഫിസിൽ ദീപം തെളിയിച്ച് ആഘോഷിച്ചു. പ്രസിഡൻറ് ഷാഹിൻ ചിറയിൻകീഴ്, സെക്രട്ടറി പ്രവീൺ നന്തിലത്ത്, മണിക്കുട്ടൻ എടക്കാട്ട്, ബേബി ഒൗസേപ്പ്, ബൈജു തോമസ്, ഷൈലേഷ്, ജോസ്, സുബിൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.