ഇന്ത്യൻ ഇസ്ലാഹി സെൻറർ നേതാക്കൾ അംബാസഡറുമായി ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെൻറർ നേതാക്കൾ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി.കോവിഡ് മഹാമാരി മൂലം നിരവധി പ്രത്യാഘാതങ്ങൾ വിവിധങ്ങളായ തലങ്ങളിൽ സംഭവിച്ചെങ്കിലും എംബസി മാനുഷിക പരിഗണനക്ക് കൂടുതൽ പ്രാധാന്യം നൽകി മുന്നേറുന്നതിൽ പ്രതിനിധികൾ സന്തോഷം പ്രകടിപ്പിച്ചു.
കുവൈത്തിലെ ഇന്ത്യൻ വിദ്യാർഥികളുടെ വിദ്യാഭ്യാസ ഗുണനിലവാരം വളർത്തിയെടുക്കാനും നാട്ടിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളുടെ തൊഴിൽ സംരക്ഷണത്തിനും എംബസി പ്രത്യേകമായി ഇടപെടണമെന്ന് ഐ.ഐ.സി നേതൃത്വം അംബാസഡറോട് അഭ്യർഥിച്ചു.ഐ.ഐ.സിയുടെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക് എംബസിയുടെ എല്ലാ സഹകരണങ്ങളും ഉണ്ടാകുമെന്ന് അംബാസഡർ സിബി ജോർജ്ജ് ഉറപ്പ് നൽകി.
ഐ.ഐ.സി പ്രഡിഡൻറ് ഇബ്രാഹിംകുട്ടി സലഫി, വൈസ് പ്രസിഡൻറുമാരായ സിദ്ദീഖ് മദനി, ഉമ്മർകുട്ടി, ജനറൽ സെക്രട്ടറി മനാഫ് മത്തോട്ടം, സെക്രട്ടറിമാരായ അയൂബ്ഖാൻ, അബ്ദുന്നാസർ മുട്ടിൽ, അബ്ദുറഹ്മാൻ തങ്ങൾ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.