കാതോലിക്ക ബാവ സഭാനേതൃത്വങ്ങളുമായി കൂടിക്കാഴ്ച നടത്തി
text_fields‘സിംഫണി ഓഫ് കൊയ്നോനിയ’ എന്ന പേരിൽ നടന്ന സംഗമത്തിൽനിന്ന്
കുവൈത്ത് സിറ്റി: പൗരസ്ത്യ കാതോലിക്കയും മലങ്കര സഭയുടെ പരമാധ്യക്ഷനുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ കുവൈത്തിലെ ഇതര ക്രൈസ്തവ സഭാനേതൃത്വങ്ങളുമായി കൂടിക്കാഴ്ച നടത്തി.
'സിംഫണി ഓഫ് കൊയ്നോനിയ' എന്ന പേരിൽ നാഷനൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന പരിപാടിയിൽ വത്തിക്കാൻ അംബാസഡർ ആർച്ച് ബിഷപ് യൂജിൻ മാർട്ടിൻ ന്യുജന്റ്, കൽക്കത്ത ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, അർമീനിയൻ ഓർത്തഡോക്സ് ചർച്ചിന്റെ പാട്രിയാർക്കൽ വികാരി ഫാ. ബെദ്രോസ് മാന്യുലിയൻ, ഇത്യോപ്യൻ ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ബെർണബാസ് അബോ, ഗ്രീക് ഓർത്തഡോക്സ് ചർച്ചിന്റെ വികാരി ഫാ. നാഗി അൽ തോമി, ആംഗ്ലിക്കൻ ചർച്ചിന്റെ ചാപ്ലിൻ മൈക്കിൾ മെബോണ, അർമീനിയൻ വികാരി ഫാ. അർഡാഗ് കെഹ്യായാൻ, എൻ.ഇ.സി.കെ സെക്രട്ടറി റോയി യോഹന്നാൻ, എൻ.ഇ.സി.കെ പ്രതിനിധി ഡോ. ബെന്ന്യാമിൻ ഗരീബ്, കോപ്ടിക് ഓർത്തഡോക്സ് ചർച്ച് ഉൾപ്പെടെ വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കൂടിക്കാഴ്ചയിൽ പങ്കെടുത്ത വിശിഷ്ടാതിഥികൾക്ക് കാതോലിക്ക ബാവ സ്നേഹോപഹാരം നൽകി. സ്നേഹവിരുന്നും നടന്നു. കുവൈത്തിലെ ഓർത്തഡോക്സ് ഇടവകകളായ സെന്റ് ഗ്രിഗോറിയോസ് മഹാ ഇടവകയും സെന്റ് തോമസ് പഴയപള്ളിയും സെന്റ് ബേസിൽ ഇടവകയും സെന്റ് സ്റ്റീഫൻസ് ഇടവകയും സംയുക്തമായാണ് പരിപാടി ക്രമീകരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.