ജീവരക്തം നൽകാനെത്തിയ മാലാഖമാർ
text_fieldsസവിശേഷമായി തോന്നിയ കോവിഡ് കാല നന്മയെ കുറിച്ച് ഗൾഫ് മാധ്യമത്തിൽ എഴുതാം. കൂടുതൽ വിവരങ്ങൾക്ക് kuwait@gulfmadhyamam.net എന്ന മെയിലിലും 97957790 എന്ന വാട്സ്ആപ് നമ്പറിലും ബന്ധപ്പെടാം
കൊറോണക്കാലത്ത് ആരോഗ്യപ്രവർത്തക എന്ന നിലയിൽ അഭിമാനകരമായി തോന്നിയത് ഞാൻ കൂടെ ഭാഗമായ ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് നടത്തിയ രക്തദാന പ്രവർത്തനങ്ങളാണ്. രക്തദാനവുമായി ബന്ധപ്പെട്ട് ഏറെ ബുദ്ധിമുട്ടുകൾ കൊറോണയുടെ തുടക്കസമയങ്ങളിൽ അനുഭവപ്പെട്ടിരുന്നു. കൊറോണക്കാലത്ത് എപ്രകാരമാണ് രക്തദാനം എന്ന് ധാരാളം സംശയം ഉയർന്നിരുന്നു.
കൊറോണക്കാലത്ത് രക്തദാനം നടക്കുമോ, കൊറോണ മുക്തിക്ക് ശേഷം രക്തം ദാനം ചെയ്യാമോ? അത് എത്രനാളുകൾ? വാക്സിൻ എടുത്താൽ രക്തം നൽകാമോ? എത്ര നാളിനുശേഷം? തുടങ്ങി ഒരുപാട് സംശയങ്ങൾ. കൊറോണയുടെ തുടക്കസമയങ്ങളിൽ രക്തം ദാനം ചെയ്യുന്നവരുടെ എണ്ണവും ആനുപാതികമായി കുറഞ്ഞു.
ജനങ്ങളിലേക്ക് അവബോധം നടത്താനും സംശയം ദൂരീകരിക്കാനും സംഘടന ശ്രമിച്ചു. കൂടുതൽ പ്രയാസം അനുഭവപ്പെട്ടത് ലോക്ഡൗൺ സമയത്ത് നടന്ന രക്തദാന പ്രവർത്തനങ്ങളാണ്. ആ സമയത്തും അനേകം പേർക്ക് സംഘടനയുടെ സമയോചിത ഇടപെടൽമൂലം രക്തം നൽകാൻ സാധിച്ചതിൽ അഭിമാനിക്കുന്നു.
അതിൽ ഹൃദയശസ്ത്രക്രിയ രോഗികൾ, മറ്റ് രോഗികൾ, അപൂർവ രക്തഗ്രൂപ് രോഗികൾ തുടങ്ങിയവരുണ്ട്. 2021 അവസാനിക്കുമ്പോൾ 20ഓളം രക്തദാന ക്യാമ്പുകളിൽ ആയിരത്തിന് മുകളിൽ അംഗങ്ങളെ രക്തദാനത്തിൽ പങ്കെടുപ്പിക്കാൻ സാധിച്ചതിൽ സംഘടന അംഗം എന്ന നിലയിൽ അഭിമാനിക്കുന്നു. കൊറോണക്കാലത്തെ മികച്ച പ്രവർത്തനത്തിന് ഇന്ത്യൻ എംബസിയുടെ ഉൾപ്പെടെ നിരവധി പ്രശംസ ബി.ഡി.കെക്ക് ലഭിച്ചു. രക്തദാനത്തിനിടെ കോവിഡ് പകരാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്ക പൊതുവെ സമൂഹത്തിൽ വ്യാപകമാണ്. നിലവിൽ ലോകത്തെവിടെയും തന്നെ ഇത്തരത്തിൽ കോവിഡ് പകർന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നമ്മൾ പരിചയിച്ച സാർസ്, മെർസ് എന്നിവ പടർന്ന കാലത്തും രക്തദാനത്തിലൂടെ വൈറസിന്റെ വ്യാപനം രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ കൃത്യമായ സുരക്ഷാമുൻകരുതൽ സ്വീകരിച്ച കേന്ദ്രങ്ങളിൽനിന്ന് രക്തദാനം നിർവഹിക്കുന്നതുമൂലം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് സാധ്യതയില്ല.
പലപ്പോഴും ജീവന് രക്ഷിക്കാന്‍ സഹായിക്കുന്നതാണ് തക്കസമയത്തെ രക്തദാനം എന്നതിനാലാണ് 'രക്തദാനം മഹാദാനം'എന്ന് പറയുന്നതുതന്നെ. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നമ്മളില്‍ ഭൂരിഭാഗം പേരും രക്തം ദാനം ചെയ്യാറുണ്ട്. എന്നാല്‍, ഒരു പരിചയവുമില്ലാത്തവര്‍ക്ക് ലാഭേച്ഛയില്ലാതെ രക്തം നല്‍കുമ്പോഴാണ് അത് ശരിക്കും മഹാദാനമാകുന്നത്. അത്തരത്തിൽ രക്തം നൽകാനെത്തിയ ആയിരക്കണക്കിനാളുകളെയാണ് ഞാൻ ഈ പംക്തിയിൽ കോവിഡ് കാലത്ത് മാലാഖമാരെ പോലെ പറന്നെത്തി നന്മ ചൊരിഞ്ഞവരുടെ കൂട്ടത്തിൽ അനുസ്മരിക്കുന്നത്. ലോക്ഡൗൺ ഉൾപ്പെടെ സമയങ്ങളിൽ ഏറെ ബുദ്ധിമുട്ടിയാണ് പലരും രക്തം നൽകാനെത്തിയത്.
ഈത്തപ്പഴത്തേക്കാൾ മധുരമുള്ള സ്നേഹം
കുവൈത്ത് സിറ്റി: കോവിഡ്, പ്രതിസന്ധിയുടെ മാത്രമല്ല കാരുണ്യത്തിന്റെയും കരുതലിന്റെയും കൂടി കാലമാണെന്ന് അടിവരയിടുന്ന വാർത്തകൾ കുവൈത്തിൽനിന്ന് ഒരുപാട് വന്നു. അവയിൽ ഏറെ മധുരിതമായ ഒന്നായിരുന്നു ഖുർതുബയിലെ സ്വദേശി വീടിന് മുന്നിലെ ബോർഡിൽ തെളിഞ്ഞ സ്നേഹാക്ഷരങ്ങൾ. 'നിങ്ങൾക്കും അയൽക്കാർക്കുമുള്ളതാണ് ഈ ഈത്തപ്പഴവും കക്കരിയും.
സൗജന്യമായി എടുത്തുകൊള്ളുക'എന്നായിരുന്നു ബോർഡ്. ഇതിന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ അട്ടിയിട്ട പൊതികൾ നിരവധി പേർക്ക് ആശ്വാസമായി. തൊഴിലും വരുമാനവും ഇല്ലാതായ വിദേശികളെ ലക്ഷ്യമാക്കിയാണ് കുവൈത്ത് പൗരൻ ഈ സംവിധാനം ഒരുക്കിയത്. അറബി ഭാഷക്ക് പുറമെ ഇംഗ്ലീഷിൽകൂടി ബോർഡ് എഴുതിയത് ഇന്ത്യക്കാരടക്കമുള്ള വിദേശി സമൂഹത്തിന് വേണ്ടിയാണ്. ഇത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. കർഫ്യൂവിന്റെയും ലോക്ഡൗണിന്റെയും നാളുകളിൽ വിശപ്പകറ്റാൻ സൗകര്യങ്ങൾ ഒരുക്കിയ നിരവധി പേർ ഉണ്ടായിരുന്നു.
ഖുർതുബയിലെ വീടിന് മുന്നിൽ കുറേ ദിവസം ആ ബോർഡ് ഉണ്ടായിരുന്നു, നിർത്തിയിട്ട വാഹനത്തിൽ ഭക്ഷണപ്പൊതികളും. ഇങ്ങനെയുള്ള മനുഷ്യർ കാരണമാണ് ഈ ലോകത്തെ കുറിച്ച് ഏതു പ്രതിസന്ധിയിലും ശുഭപ്രതീക്ഷ പുലർത്താനാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.