ലബനീസ് മന്ത്രി രാജിവെച്ചു; ഗൾഫ് രാജ്യങ്ങളുമായി മഞ്ഞുരുക്ക പ്രതീക്ഷ
text_fieldsകുവൈത്ത് സിറ്റി: വിവാദ പ്രസ്താവന നടത്തിയ ലബനീസ് വാർത്താവിതരണ മന്ത്രി ജോർജ് കൊർദഹി രാജിവെച്ചതോടെ ഗൾഫ് രാജ്യങ്ങളും ലബനാനും തമ്മിലുള്ള പ്രശ്നങ്ങളിൽ മഞ്ഞുരുക്കമുണ്ടാകുമെന്ന് പ്രതീക്ഷ. സൗദി, യു.എ.ഇ എന്നിവക്കെതിരായ ലബനീസ് മന്ത്രിയുടെ പ്രസ്താവനയാണ് കുവൈത്ത്, ബഹ്റൈൻ ഉൾപ്പെടെ രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കിയത്. സൗദിയെയും യു.എ.ഇയെയും കുറിച്ച് ലബനാൻ ഇൻഫർമേഷൻ മന്ത്രി നടത്തിയ പരാമർശങ്ങളെ അപലപിക്കുന്നതിൽ ലബനാൻ ഭരണകൂടത്തിെൻറ ഭാഗത്തുനിന്നുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു കുവൈത്തിെൻറ നടപടി.
രണ്ടു സഹോദര രാജ്യങ്ങൾക്കും എതിരെയുള്ള ആരോപണങ്ങൾ യാഥാർഥ്യങ്ങൾക്ക് വിരുദ്ധവും യമനിലെ നിയമാനുസൃത സർക്കാറിനെ പിന്തുണക്കുന്നതിൽ സൗദിയുടെയും യു.എ.ഇയുടെയും അറബ് സഖ്യത്തിെൻറയും നിർണായക പങ്കിനെ വിസ്മരിച്ചുള്ളതാണെന്നും കുവൈത്ത് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. രാജ്യത്തിെൻറയും ജനങ്ങളുടെയും താൽപര്യം മുൻനിർത്തി രാജിവെക്കുന്നുവെന്നാണ് ജോർജ് കൊർദഹിയുടെ രാജിപ്രസ്താവനയിലുള്ളത്. ഇതുസംബന്ധിച്ച് കുവൈത്തിെൻറ പ്രതികരണം വന്നിട്ടില്ല. മഞ്ഞുരുക്കത്തിനുള്ള നീക്കം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.