ലെജൻസ് കപ്പ് ഫുട്ബാൾ; ടിഫാക് എഫ്.സി ജേതാക്കൾ
text_fieldsകുവൈത്ത് സിറ്റി: ശിഫ അൽ ജസീറ സോക്കർ കേരള സംഘടിപ്പിച്ച രണ്ടാമത് ലെജൻസ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ടിഫാക് എഫ്.സി ജേതാക്കളായി. ഫൈനൽ പോരാട്ടത്തിൽ അൽ ശബാബ് എഫ്.സിയെ തോൽപിച്ചാണ് നേട്ടം. ജി.എഫ്.സി സാൽമിയയെ കീഴടക്കി ബീച്ച് എഫ്.സി മൂന്നാം സ്ഥാനം നേടി. ഏഷ്യയിലെ പ്രമുഖരായ 16 ടീമുകൾ ടൂർണമെന്റിൽ മാറ്റുരച്ചു. അൽ ശബാബ് എഫ്.സിയുടെ കുട്ടാപ്പു മികച്ച താരമായി. റോയി മികച്ച ഗോൾകീപ്പറായും ഇസ്ഹാഖ് മികച്ച ഡിഫൻഡറായും തെരഞ്ഞെടുക്കപ്പെട്ടു. സെബാസ്റ്റ്യൻ സോക്കർ കൂടുതൽ ഗോളുകൾ നേടിയ താരമായി.
വിജയികൾക്ക് ഫെബിൻ കെ. മാത്യു, ജോർജ്, ബിജു ജോണി, റെജി മാത്യു, റോബർട്ട്, മജീദ്, മനോജ് മാത്യു, രോഹിത് എം ചന്ദ്രൻ, ജാഫർ എന്നിവർ ട്രോഫികൾ കൈമാറി.റോബർട്ട്, റാഫി, ജിബു, മുഹമ്മദ്, അജിത് എന്നിവർ മത്സരം നിയന്ത്രിച്ചു. സോക്കർ സെക്രട്ടറി ജിജോ, സോബി ചാപ്പാല, ഡോമനിക്, സക്കീർ, മനോജ് മാത്യു, യഹ്യ, മജീദ്, റിയാസ്, ദീപക്ക്, ഷാൻ ഷാജഹാൻ, ഷെഫീഖ്, സഗീർ, ആസിഫ്, മിഥുലാജ്, അജ്മൽ,ജാഫർ, ഉനൈസ്, വൈഷ്ണവ്, ബിബിൻ, ജിബു, ജോൺ ബോസ്കോ, ഡോ.ജാൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.