നിയമസഭ തെരഞ്ഞെടുപ്പ്: ആഘോഷം ഒാൺലൈനിൽ; ആവേശത്തിൽ പ്രവാസികൾ
text_fieldsകുവൈത്ത് സിറ്റി: ഒരുമാസം പെട്ടിയിലിരുന്ന വോട്ടുകൾ ഞായറാഴ്ച എണ്ണാനെടുക്കുേമ്പാൾ ആവേശത്തിൽ പ്രവാസികൾക്ക് വ്യക്തമായ മേൽക്കൈ.റോഡിലിറങ്ങിയുള്ള ആഘോഷത്തിന് കോവിഡ് വിലങ്ങുതടിയായതാണ് നാട്ടിലുള്ളവരുമായുള്ള ആവേശപ്പോരിൽ പ്രവാസികൾക്ക് ലീഡ് സമ്മാനിച്ചത്. സമൂഹ മാധ്യമങ്ങളിലെ പ്രകടനത്തിൽ നേരത്തെതന്നെ അപ്രമാദിത്വം പ്രകടിപ്പിച്ചിട്ടുള്ള പ്രവാസികൾ ഇത്തവണ തകർക്കും. സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങളിൽ പ്രവാസികൾ നാട്ടിലുള്ളവരേക്കാൾ മുൻപന്തിയിലാണ്. ബാച്ചിലർ മുറികളിൽ ചൂടേറിയ ചർച്ചകളുടെ ദിനമാണിന്ന്.എക്സിറ്റ് പോൾ ഫലം വന്നത് മുതൽതന്നെ വാദവും മറുവാദവുമായി ബാച്ചിലർ മുറികൾ സജീവമാണ്. എക്സിറ്റ് പോൾ ഇടത് അനുകൂലികൾക്ക് ആവേശം സമ്മാനിച്ചപ്പോൾ അതിലൊന്നും കാര്യമില്ലെന്നും വോെട്ടണ്ണുേമ്പാൾ കാണാമെന്നുമുള്ള വീരസ്യത്തിലാണ് വലത് അനുകൂലികൾ.
ബി.ജെ.പി അനുകൂലികളും പ്രവാസ ലോകത്ത് ഏറെയാണ്. നാട്ടിലെ സമയം രണ്ടര മണിക്കൂർ മുന്നിലായതിനാൽ കുവൈത്ത് മലയാളികൾക്ക് ജോലിക്ക് ഇറങ്ങും മുമ്പുതന്നെ വ്യക്തമായ ചിത്രം ലഭിക്കും. പോസ്റ്ററുകളും ട്രോളുകളും കളം നിറയുേമ്പാൾ പ്രവാസികൾക്കിന്ന് ആഘോഷദിനം. നാട്ടിൽനിന്നുള്ള പടവും വിഡിയോയും വിവരങ്ങളുമെല്ലാം നിമിഷങ്ങൾക്കകം പ്രവാസ ലോകത്തും അപ്ഡേറ്റ് ആവും.
തെരഞ്ഞെടുപ്പ് പോരിന് കേളികൊട്ടുയർന്നപ്പോൾ സോഷ്യൽ മീഡിയ അങ്കത്തട്ടിൽ മുന്നണിപ്പോരാളികളായി പ്രവാസികൾ ഉണ്ടായിരുന്നു. പ്രവാസികളുടെ വാട്സ്ആപ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് വാളുകളിലും തെരഞ്ഞെടുപ്പിെൻറ ചൂടും ചൂരും നിറഞ്ഞുനിന്നു. നാട്ടിൽനിന്ന് വ്യത്യസ്തമായി പ്രവാസ ലോകത്തെ രാഷ്ട്രീയപ്പോരിന് സൗഹൃദത്തിെൻറ മേെമ്പാടിയുണ്ട്. ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ കമൻറുകളായി വീറോടെ വാദിക്കുന്നതിനിടയിലെ കുശലാന്വേഷണവും തമാശകളും കാണാം. സമൂഹ മാധ്യമങ്ങളിൽ നാട്ടിലുള്ളവരേക്കാൾ പ്രവാസികളാണ് സജീവമെന്ന് മുമ്പുതന്നെ പറയാറുണ്ട്. തെരഞ്ഞെടുപ്പ് ചൂട് അതിന് അടിവരയിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.