ഹജ്ജ് തീർഥാടന നിരക്കിൽ കുറവ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്ത വർഷത്തേക്കുള്ള ഹജ്ജ് തീർഥാടനത്തിന്റെ രജിസ്ട്രേഷൻ ഔഖാഫ് മന്ത്രാലയം ആരംഭിച്ചു. ഒരാൾക്ക് 1600 ദീനാർ മുതൽ 1700 ദീനാർ വരെയാണ് നിരക്ക്.
സെൻട്രൽ രജിസ്ട്രേഷൻ ആപ്ലിക്കേഷനുകളും വെബ്സൈറ്റുകളും ആരംഭിച്ചതിനാൽ ഹജ്ജ് നിരക്കിൽ വൻ കുറവുണ്ടായതായി ഹജ്ജ്-ഉംറ വകുപ്പ് ഡയറക്ടർ സത്താം അൽ മുസൈൻ അറിയിച്ചു. 3800 കുവൈത്ത് ദീനാറിൽ നിന്ന് 1700 ദീനാറായാണ് കുറഞ്ഞത്. അതിനിടെ ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഞായറാഴ്ച ആരംഭിച്ച ഇലക്ട്രോണിക് ഹജ്ജ് പ്ലാറ്റ്ഫോം വഴി 8,500 പൗരന്മാർ രജിസ്റ്റർ ചെയ്തതായി ഔഖാഫ്- ഇസ് ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. രണ്ടാഴ്ചത്തേക്കു കൂടി രജിസ്ട്രേഷൻ തുറന്നിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.