പെൺമക്കൾ വളരട്ടെ; തളർത്തരുത്
text_fieldsഅത്യാവശ്യ ഘട്ടങ്ങളിൽപോലും പെൺകുട്ടികൾ വേദികളിൽ കയറാൻ പാടില്ലെന്ന് മുസ്ലിം സമുദായ നേതൃത്വത്തിലെ ചിലർ ശഠിക്കുമ്പോഴാണ് വലിയൊരു വിഭാഗം പെൺകുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൊയ്യുന്നത്. ഒരു കാലത്ത് അക്ഷരാഭ്യാസംപോലും അനുവദനീയമല്ല എന്നു പറഞ്ഞ് മാറ്റിനിർത്തപ്പെട്ട ഈ വിഭാഗമാണ് ഇന്ന് വിദ്യാഭ്യാസ മേഖലയിലും തൊഴിൽ രംഗത്തും സാമൂഹിക രംഗത്തും അഭിമാനമായി വളർന്നത്. അടിസ്ഥാനമില്ലാത്ത അടിച്ചേൽപിക്കലുകൾക്ക് പകരം അർഹതപ്പെട്ട അംഗീകാരങ്ങൾ അനുവദിച്ചുള്ള പ്രോത്സാഹനങ്ങളാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ടത്. മുസ്ലിം സമുദായത്തിൽ സ്ത്രീകൾ അടിച്ചമർത്തപ്പെട്ട വിഭാഗമാണെന്ന ആരോപണത്തിന് ഇടനൽകാതെ അനാചാരങ്ങൾ തുടച്ചുനീക്കാൻ മുന്നിൽ നിൽക്കേണ്ടത് പണ്ഡിത സമൂഹമാണ്.
അനുവദനീയമായതൊന്നും നിഷേധിക്കാതിരിക്കാനും നിഷിദ്ധമായതൊന്നും ശീലമാക്കാതിരിക്കാനുമുള്ള കരുതലോടെയാവണം ധാർമിക വിദ്യാലയങ്ങൾ പ്രവർത്തിക്കേണ്ടത്. ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയാത്തതൊന്നും ദൈവം സൃഷ്ടികളുടെ മേൽ അനുശാസിച്ചിട്ടില്ല. പെൺമക്കൾ ജനിച്ചാൽ ജീവനോടെ കുഴിച്ചുമൂടിക്കൊണ്ടിരുന്ന ഒരു സമൂഹത്തെ സംസ്കാര സമ്പന്നമാക്കി സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ സ്ഥാപിച്ചുനൽകിയ ലോകം കണ്ട ഏറ്റവും വലിയ പരിഷ്കർത്താവിന്റെ അനുയായികളിൽ ഒരു വിഭാഗമാണ് നിരർഥകമായ വാദകോലാഹലങ്ങൾ ഉയർത്തുന്നത് എന്നതാണ് ഖേദകരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.