ഇനി യുവത്വം നമ്മെ ഭരിക്കട്ടെ...
text_fieldsകാതലായ മാറ്റങ്ങളിലൂടെയാണ് കേരളത്തിൽ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നത്. കോവിഡ് നമുക്കു മുന്നിൽ തീർത്ത വേലി ഇപ്പോഴും അഴിഞ്ഞിട്ടില്ല, അതിെൻറ പരിണിതഫലമാണോ അതോ രാഷ്ട്രീയ പാർട്ടികളുടെ കാഴ്ച്ചപ്പാടിൽ വന്ന മാറ്റമാണോ എന്നറിയില്ല; മുന്നണികൾ എല്ലാം യുവത്വത്തിന് കൂടുതൽ പ്രാതിനിധ്യം നൽകി എന്നത് അഭിനന്ദനാർഹമായ കാര്യമാണ്.
എപ്പോഴും 60 വയസ്സിന് മുകളിലുള്ളവർ ഭരിക്കുക എന്ന ശീലം ഭരണസിരാ കേന്ദ്രങ്ങളിൽ കൂടുതൽ യുവത്വം കടന്നു വരുന്നതോടെ മാറിയേക്കും. നമ്മുടെ ചിന്താശീലങ്ങളിൽ പ്രായത്തിെൻറയും സ്വാധീനം ഉണ്ട്. 60കാരെൻറയോ 70കാരെൻറയോ കാഴ്ചപ്പാടായിരിക്കില്ല 40ൽ താഴെയുള്ളവരിൽ ഉണ്ടാവുക. യുവത്വം ആണ് ഏതൊരു നാടിെൻറയും ശക്തിയും നിലനിൽപും. കാലാകാലങ്ങളായി നാട് നന്നാക്കാൻ ഭരിച്ച് ഭരിച്ച് 'ക്ഷീണിച്ചവർക്ക്' കുറച്ച് വിശ്രമം നൽകുന്നത് നല്ലതാണ്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി യുവരക്തത്തെ ജയിപ്പിക്കാൻ നമുക്ക് കൈകോർക്കാം. സംവരണം വന്നതിന് ശേഷം തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീ പ്രാതിനിധ്യം കൂടിയിരുന്നു. നിയമപരമായ ബാധ്യതകളുടെ പേരിലാണ് കക്ഷികൾ സ്ത്രീ പ്രാതിനിധ്യം നൽകാൻ തയാറായത്. എന്നാൽ, നിയമപരമായ അത്തരം ബാധ്യതകളൊന്നുമില്ലാതെ തന്നെ യുവാക്കൾക്ക് പരമാവധി അവസരം നൽകാൻ രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവന്നു.
കൂടുതലും വിദ്യാർഥികളും 30 വയസ്സിൽ താഴെ ഉള്ളവരും ആണെന്നതും പ്രതീക്ഷ നൽകുന്ന കാര്യമാണ്.വിദ്യാസമ്പന്നരും ഉയർന്ന ചിന്താഗതിക്കാരുമായ യുവനേതൃത്വം ഭരണത്തിൽ വന്നാൽ മാത്രമേ വേഗത്തിൽ സഞ്ചരിക്കുന്ന ലോകത്തോടൊപ്പം നമ്മുടെ പ്രദേശത്തെയും എത്തിക്കാൻ സാധിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.