ഗൾഫ് മാധ്യമം-മെട്രോ മെഡിക്കൽ ഗ്രൂപ് ‘എജുകഫേ’: പുതുവഴികളിലേക്ക് മുന്നേറാം;
text_fieldsകുവൈത്ത് സിറ്റി: പുതുകാലത്തിന്റെ പുതുവഴികൾ പരിചയപ്പെടുത്തി ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ ‘ഗൾഫ് മാധ്യമം എജുകഫേ’ക്ക് വെള്ളിയാഴ്ച കുവൈത്തിൽ തുടക്കമാകും. അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ വെള്ളി, ശനി ദിവസങ്ങളിയായി നടക്കുന്ന ഗൾഫ് മാധ്യമം-മെട്രോ മെഡിക്കൽ ഗ്രൂപ് ‘എജുകഫേ’യിൽ വിജ്ഞാനത്തിന്റെയും കരിയർ മുന്നേറ്റങ്ങളുടെയും അനന്തസാധ്യതകളാണ് വിദ്യാർഥികളെ കാത്തിരിക്കുന്നത്.
വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുക്കുന്ന എജുകഫേയിൽ വിദ്യഭ്യാസ-കരിയർ സ്ഥാപനങ്ങളുടെ പ്രദർശനങ്ങൾ, പ്രമുഖരുടെ ക്ലാസുകൾ, പരീക്ഷയെ വിജയകരമായി നേരിടാനുള്ള ടിപ്സുകൾ, അഭിരുചി തിരിച്ചറിയാനുള്ള പ്രത്യേക ടെസ്റ്റ്, മോട്ടിവേഷനൽ ക്ലാസുകൾ, ഉന്നത വിജയത്തിനാവശ്യമായ കൗൺസലിങ്, ആത്മവിശ്വാസം വർധിപ്പിക്കൽ, കരിയർ ഗൈഡൻസ്, എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും യൂനിവേഴ്സിറ്റികൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളജുകൾ തുടങ്ങി ഉന്നത വിദ്യഭ്യാസ രംഗത്തെ വിവിധ സ്ഥാപനങ്ങൾ പ്രദർശനത്തിലുണ്ട്. ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങിയ മേഖലകളിലേക്കെല്ലാം പഠനത്തിന് ആവശ്യമായ നിർദേശങ്ങൾ യൂനിവേഴ്സിറ്റി പ്രതിനിധികളിൽ നിന്ന് നേരിട്ട് മനസ്സിലാക്കാം. വിദ്യാർഥികളുടെ മികച്ച ആശയങ്ങൾക്ക് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം ഇന്നവേഷൻ അവാർഡും സമ്മാനിക്കും.
തെന്നിന്ത്യൻ ചലച്ചിത്ര താരവും ഗായികയും ട്രെയിനറുമായ മമ്ത മോഹൻദാസ്, പ്രമുഖ മനഃശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ആരതി സി രാജരത്നം, മെന്റലിസ്റ്റും മൈൻഡ് അനലിസ്റ്റുമായ മെന്റലിസ്റ്റ് ആദി, പബ്ലിക് സ്പീക്കറും മോട്ടിവേറ്ററുമായ ഡോ. മാണി പോൾ, ബയോഹാക്കറും വെൽനസ് കോച്ചുമായ മഹറൂഫ്. സി.എ എന്നിവർ ‘എജു കഫേ’യിൽ വിദ്യാർഥികളുമായും രക്ഷിതാക്കളുമായും സംവദിക്കും. പരീക്ഷയെ അഭിമുഖീകരിക്കുന്നതിനുള്ള ടിപ്സുമായി ഫർഹാൻ, റോഷൻ പോൾ എന്നിവരും കളിയും കാര്യവുമായി രാജ് കലേഷും ‘എജു കഫേ’യിൽ ഉണ്ടാകും. വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതൽ രാത്രി ഒമ്പതുവരെയും ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി പത്തുവരെയുമാണ്‘എജുകഫേ’. രണ്ടു ദിവസത്തെ മേളയിൽ രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്. വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും https://www.myeducafe.com/registration.php?url=Educafe-kuwait-9_16 ലിങ്ക് വഴി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.