ആരോഗ്യം നോക്കാം, സമ്മാനവും നേടാം മെട്രോ സ്റ്റാളിൽ
text_fieldsകുവൈത്ത്സിറ്റി: ഗൾഫ് മാധ്യമം-മെട്രോ മെഡിക്കൽ ഗ്രൂപ് ‘എജുകഫേ’യിൽ ഒരുക്കിയ മെട്രോ മെഡിക്കൽ സെന്റർ സ്റ്റാളിൽ എത്തിയാൽ ആരോഗ്യ നില പരിശോധിക്കാം സമ്മാനവും നേടാം.
മെട്രോയുടെ ആരോഗ്യ സ്റ്റാളിൽ ഓഡിയോളജി, ഒഫ്താൽമോളജി, രക്തസമ്മർദം എന്നിവ പരിശോധിക്കാനുള്ള സൗകര്യമുണ്ട്. കണ്ണുപരിശോധിച്ച് ആവശ്യക്കാർക്ക് സൗജന്യമായി കണ്ണട ഫ്രെയിം സ്വന്തമാക്കാനും അവസരമുണ്ട്. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഡിസ്കൗണ്ട് പ്രിവിലേജ് കാർഡുകളും ഇവിടെ നിന്ന് സ്വന്തമാക്കാം. കഫ് സിറപ്പ് അടക്കം തൊലികൾക്ക് ഗുണകരമായ മരുന്നുകളും ലേപനങ്ങളും മെട്രോ സ്റ്റാളിൽ നിന്ന് ലഭിക്കും. കുട്ടികൾക്ക് വിവിധ ഗെയിമുകളും സമ്മാനങ്ങളും മെട്രോ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. വാട്ടർബാൾ, ബാസ്കറ്റ്ബാൾ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സ്മാർട്ട് വാച്ച്, ബ്ലൂടൂത്ത്, ഹെഡ്ഫോൺ എന്നിങ്ങനെ സമ്മാനങ്ങൾ ലഭിക്കും. സ്റ്റാൾ സന്ദർശിക്കുന്ന എല്ലാവർക്കും ഗെയിമുകളിൽ പങ്കെടുക്കുന്നവർക്കും പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്.
എജുകഫേയിൽ ഡോ. മാണി പോൾ സംസാരിക്കുന്നു
വിജ്ഞാനത്തിന്റെ വിസ്മയം തീർത്ത് പ്രഭാഷകർ
പരീക്ഷാ സമയത്ത് പഠന ഓർമ വീണ്ടെടുക്കൽ ടെക്നിക്കുകൾ, ഡിജിറ്റൽ കാലഘട്ടത്തെ എങ്ങനെ പാഠ്യവിഷയങ്ങളിലേക്ക് സമന്വയിപ്പിക്കാം എന്നിവ ‘ഗൾഫ് മാധ്യമം എജുകഫേ’യിൽ ഡോ. മാണി പോൾ വിശദീകരിച്ചു.
സോഫ്റ്റ് സ്കിൽ ട്രെയ്നിങ് രംഗത്ത് 20 വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഡോ. മാണിപോളിന്റെ അനുഭവങ്ങളും ടെക്നിക്കുകൾ പങ്കുവെക്കലും എജുകഫേയിലെത്തിയവർക്ക് മികച്ച പാഠമായി.
പ്രമുഖ മനഃശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ആരതി സി. രാജരത്നം, പരീക്ഷയെ അഭിമുഖീകരിക്കുന്നതിനുള്ള ടിപ്സുമായി റോഷൻ പോൾ എന്നിവരും ആരോഗ്യ സംഭാഷണമവുമായി ഡോ. സാനിയയും വെള്ളിയാഴ്ച എജുകഫേയിൽ വിദ്യാർഥികളും രക്ഷിതാക്കളുമായി സംവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.