പൊലീസുകാർക്കും സൈനികർക്കും മോചനം
text_fieldsകുവൈത്ത് സിറ്റി: അച്ചടക്ക കേസുകളിൽ ജയിലിൽ കഴിയുന്ന പൊലീസുകാരെ മോചിപ്പിക്കാൻ ആഭ്യന്തര അണ്ടർസെക്രട്ടറി ജനറൽ ശൈഖ് സാലിം നവാഫ് അൽ അഹമ്മദ് അസ്സബാഹ് ഉത്തരവിട്ടു. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് തീരുമാനം. പൊലീസുകാർ തടവിൽ കഴിഞ്ഞ കാലയളവ് മതിയായ പിഴയായി കണക്കാക്കപ്പെട്ടാണ് നടപടി. ഈദുൽ ഫിത്റിന്റെ ഭാഗമായാണ് പ്രത്യേക ആനുകൂല്യം. ചൊവ്വാഴ്ച അവരുടെ മോചനം പ്രാബല്യത്തിൽ വരുമെന്നും അണ്ടർ സെക്രട്ടറി വ്യക്തമാക്കി. അതിനിടെ, മന്ത്രി ശൈഖ് ഫഹദ് യൂസുഫിന്റെ നിർദേശപ്രകാരം അച്ചടക്ക കേസുകളിൽ തടവിലായ സൈനികരെ വിട്ടയക്കാൻ സൈനിക മേധാവി എയർ മാർഷൽ ബന്ദർ അൽ മസ്യാൻ ഉത്തരവിട്ടതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.