കബദിൽ സിംഹം ചുറ്റിത്തിരിഞ്ഞു; മയക്കുവെടിവെച്ച് കീഴ്പ്പെടുത്തി
text_fieldsകുവൈത്ത് സിറ്റി: കബദിൽ പൊതുജനത്തിന് ഭീഷണി ഉയർത്തി സിംഹം ചുറ്റിത്തിരിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ മയക്കുവെടി വെച്ച് കീഴ്പ്പെടുത്തി. സിംഹത്തെ മൃഗശാലയിലേക്ക് മാറ്റിയിട്ടുണ്ട്. സിംഹത്തെ അഴിച്ചുവിട്ട ഉടമസ്ഥനുവേണ്ടിയുള്ള അന്വേഷണം നടന്നുവരുകയാണെന്ന് സുരക്ഷ വിഭാഗം അറിയിച്ചു. കബദിെൻറ ചില പ്രദേശങ്ങളിൽ സിംഹത്തെ കണ്ടതായുള്ള റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സുരക്ഷ വിഭാഗം പരിശോധന നടത്തുകയായിരുന്നു. സുരക്ഷ വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ബ്രിഗേഡിയർ അലി മോദിയുടെ നേതൃത്വത്തിലാണ് സിംഹത്തെ പിടികൂടിയത്. ഇത്തരം നിയമലംഘനം നടത്തുന്നവർക്ക് മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കും. വന്യമൃഗങ്ങളെ വളർത്തുന്നവർക്ക് നിരവധി മുന്നറിയിപ്പുകൾ നൽകിയതാണെന്ന് കാർഷിക വനസംരക്ഷണ വിഭാഗം തലവൻ അലി ഖത്താൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.