ശ്രദ്ധിക്കുക; വിമാനത്താവളത്തില്‍ നേരത്തേ എത്തണം
text_fieldsകുവൈത്ത് സിറ്റി: അവധിക്കാല തിരക്ക് മുന്നില്‍കണ്ട് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിവിധ മുന്നൊരുക്കം സ്വീകരിച്ചതായി സിവിൽ ഏവിയേഷൻ അറിയിച്ചു. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാനാണ് ക്രമീകരണം. ഇതിന്റെ ഭാഗമായി യാത്രക്കാർ അവധിദിവസങ്ങളില്‍ വിമാനത്താവളത്തില്‍ നേരത്തേ എത്തണമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ഓപറേഷൻസ് ഡിപ്പാർട്മെന്റ് ഡയറക്ടർ മൻസൂർ അൽ ഹാഷിമി അറിയിച്ചു. സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിന് ഇത് സഹായിക്കും.
ദേശീയദിന അവധിദിവസങ്ങളില്‍ ഏകദേശം 2,66,000 യാത്രക്കാർ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് വർധിച്ചതിനെ തുടര്‍ന്ന് ദുബൈ, ലണ്ടൻ, നജാഫ്, ഇസ്തംബൂൾ, കൈറോ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വിസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാനായി ക്രമീകരണം ഒരുക്കിയതായി ഡി.ജി.സി.എ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.