ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം പോസ്റ്റർ പ്രകാശനം
text_fieldsകുവൈത്ത് സിറ്റി: മലർവാടി-ടീൻ ഇന്ത്യ കൂട്ടായ്മകളുമായി ചേർന്ന് ‘മീഡിയവൺ’ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം കുവൈത്ത് തല പ്രചാരണോദ്ഘാടന പോസ്റ്റർ പ്രകാശനം നടന്നു. മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ, ഭാര്യ ജയലക്ഷ്മി, കെ.ഇ.എൻ, കെ.ഐ.ജി മുൻ പ്രസിഡന്റ് പി കെ. ജമാൽ, കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ്, മീഡിയവൺ റെസിഡൻറ് മാനേജർ ഫൈസൽ മഞ്ചേരി, കെ.ഐ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് എന്നിവരും ടീൻ ഇന്ത്യ പ്രവർത്തകരും ചേർന്ന് സംയുക്തമായി പോസ്റ്റർ പ്രകാശനം നിർവഹിച്ചു.
കുവൈത്തടക്കമുള്ള ജി.സി.സി രാജ്യങ്ങളിൽനിന്നും കേരളത്തിൽനിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുമായി പതിനായിരക്കണക്കിന് കുട്ടികൾ കണ്ണികളാകുന്ന അന്താരാഷ്ട്ര വിജ്ഞാന മത്സരമാണ് മീഡിയവൺ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം. പ്രാഥമികതല മത്സരപരീക്ഷ 2024 ജനുവരി 12ന് നടക്കും. പരീക്ഷക്ക് വിവിധ രാജ്യങ്ങളിലായി 300 കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ മൂന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികൾക്ക് പങ്കെടുക്കാം.
ഗ്രാൻഡ് ഫിനാലെ മത്സരം മീഡിയവൺ ചാനലിൽ സംപ്രേഷണം ചെയ്യും.വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലുകളും മെമന്റോകളും അടക്കം 12 ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ https://littlescholar.mediaoneonline.com വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. അവസാന തീയതി ഡിസംബർ 20. വിവരങ്ങൾക്ക് 55341587, 6608 4328, 9906 7599 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.