ലോക്ഡൗൺ മാറി; ഇനി രാത്രി കർഫ്യൂ മാത്രം
text_fieldsകുവൈത്ത് സിറ്റി: െഎസൊലേഷൻ നിലവിലുണ്ടായിരുന്ന ഏക പ്രവിശ്യയായ ഫർവാനിയയും സ്വതന്ത്രമായതോടെ കുവൈത്ത് ഇനി ലോക്ഡൗൺ മുക്തം. രണ്ടരമാസമായി തുടരുന്ന ലോക്ഡൗൺ പിൻവലിച്ചത് പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമായി. പ്രദേശം വിട്ട് പുറത്തുപോവാൻ കഴിയാത്തതിനാൽ ഏറെപ്പേരാണ് ജോലിയില്ലാതെ ദുരിതത്തിലായത്. െഎസൊലേഷൻ പിൻവലിച്ചതിെൻറ ആഹ്ലാദം പ്രദേശവാസികൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
മുൾവേലികളും കോൺക്രീറ്റ് തടസ്സങ്ങളും അധികൃതർ എടുത്തുമാറ്റുന്നത് ജനങ്ങൾ പലയിടത്തും സന്തോഷത്തോടെയും കൗതുകത്തോടെയും നോക്കിനിൽക്കുന്നത് കാണാമായിരുന്നു. മറ്റു പ്രദേശങ്ങളിലെ കമ്പനികളിൽ ജോലിയെടുക്കുന്നവരാണ് പുറത്തുപോവാൻ കഴിയാതെ വലഞ്ഞത്. സർക്കാറും സന്നദ്ധ സംഘടനകളും നൽകിയിരുന്ന ഭക്ഷണക്കിറ്റുകളായിരുന്നു പലർക്കും തുണ. മറ്റു ഭാഗങ്ങളിലെ െഎസൊലേഷൻ നേരത്തേ പിൻവലിച്ചതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ സൗജന്യ ഭക്ഷണ വിതരണം ഫർവാനിയ കേന്ദ്രീകരിച്ചായിരുന്നു. അതേസമയം, രാജ്യവ്യാപകമായി രാത്രികാല കർഫ്യൂ കുറച്ചുദിവസം കൂടി തുടരും. ചൊവ്വാഴ്ച മുതൽ കർഫ്യൂ രാത്രി ഒമ്പത് മുതൽ പുലർച്ച മൂന്നു വരെയായി കുറച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.