Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫി​റ കു​വൈ​ത്ത് ‘ലോ​ക...

ഫി​റ കു​വൈ​ത്ത് ‘ലോ​ക കേ​ര​ള സ​ഭ’ ച​ർ​ച്ച സ​മ്മേ​ള​നം

text_fields
bookmark_border
Lok Kerala Sabha 2024
cancel
camera_alt

ഫി​റ കു​വൈ​ത്ത് സം​ഘ​ടി​പ്പി​ച്ച ‘ലോ​ക കേ​ര​ള സ​ഭ’ ച​ർ​ച്ച സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന്

കു​വൈ​ത്ത് സി​റ്റി: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ര​ജി​സ്​​ട്രേ​ഡ് അ​സോ​സി​യേ​ഷ​ൻ (ഫി​റ) നേ​തൃ​ത്വ​ത്തി​ൽ ‘ലോ​ക കേ​ര​ള സ​ഭ-2024’ ച​ർ​ച്ച സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ആ​ക്ടി​ങ് ക​ൺ​വീ​ന​ർ ഷൈ​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​റ സ്ഥാ​പ​ക ക​ൺ​വീ​ന​റും ലോ​ക കേ​ര​ള സ​ഭ​യി​ലേ​ക്ക് വീ​ണ്ടും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബാ​ബു ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലെ ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ളെ കൊ​ണ്ട് ലോ​ക കേ​ര​ള സ​ഭ അം​ഗ​മാ​യി സു​പ​രി​ചി​ത​നാ​യ ബാ​ബു ഫ്രാ​ൻ​സി​സി​നെ ആ​ദ​രി​ച്ചു.

സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, പ്ര​വാ​സി​ക​ളു​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും കേ​ര​ള സ​ർ​ക്കാ​റി​ന്റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ ലോ​ക കേ​ര​ള സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി അ​വ​തി​രി​പ്പി​ച്ചു. ബി​ജു സ്റ്റീ​ഫ​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ബ​ത്താ​ർ വൈ​ക്കം, ബേ​ബി ഔ​സേ​ഫ്, ജീ​വ്സ് എ​രി​ഞ്ചേ​രി, ജ​യ​കു​മാ​ർ, മാ​ർ​ട്ടി​ൻ മാ​ത്യു, പി.​എം. നാ​യ​ർ, വി​ന​യ​ൻ, ജി​നേ​ഷ്, സു​നീ​ഷ്, അ​ജി​ത് കു​മാ​ർ, ജെ​റാ​ൾ​ഡ് പി​ന്റോ,സ​ണ്ണി മി​റാ​ൻ​ഡ, സു​ധീ​ർ, അ​രു​ൾ രാ​ജ്, റാ​ഷി​ദ് പ​യ്യ​ന്നൂ​ർ, ബി​ജു ഭ​വ​ൻ​സ്, മി​നി കൃ​ഷ്ണ, അ​ശോ​ക​ൻ തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫി​റ സെ​ക്ര​ട്ട​റി ചാ​ൾ​സ് പി ​ജോ​ർ​ജ് സ്വാ​ഗ​ത​വും ജീ​വ്സ് എ​രി​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Federation of Indian Registered Associations
News Summary - Lok Kerala Sabha 2024
Next Story