ലുലു എക്സ്ചേഞ്ച് ഫിന്താസിൽ പുതിയ ബ്രാഞ്ച് തുറന്നു
text_fieldsകുവൈത്ത് സിറ്റി: പ്രമുഖ മണി എക്സ്ചേഞ്ചായ ലുലു എക്സ്ചേഞ്ച് കുവൈത്തിലെ ഫിന്താസിൽ പുതിയ ബ്രാഞ്ച് തുറന്നു. ലുലു എക്സ്ചേഞ്ചിന്റെ രാജ്യത്തെ 32ാമത് ബ്രാഞ്ചും ആഗോളതലത്തിലെ 278ാമത്തേതുമാണിത്. കുവൈത്ത് തങ്ങളുടെ പ്രധാന വിപണികളിലൊന്നാണെന്നും രാജ്യത്തെ ഡിജിറ്റൽ പേമെന്റുകളിൽ വലിയ രൂപത്തിലുള്ള വർധന ഉണ്ടാകുന്നുണ്ടെന്നും പുതിയ ബ്രാഞ്ച് ഉദ്ഘാടന പശ്ചാത്തലത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദ് അറിയിച്ചു. കൂടുതൽ പേരിലേക്ക് മികച്ച സേവനം എത്തിക്കുക എന്നതിന്റെ ഭാഗമായാണ് ബ്രാഞ്ചുകളുടെ വിപുലീകരണം. ഉപഭോക്താക്കളുടെ ആവശ്യകതകളനുസരിച്ചുള്ള സേവനം നൽകാൻ സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രോസ്-ബോർഡർ പേമെന്റുകളുടെയും വിദേശ കറൻസി എക്സ്ചേഞ്ചിന്റെയും മുൻനിര സേവനദാതാവായ ലുലു എക്സ്ചേഞ്ചിന്റെ പുതിയ ബ്രാഞ്ച് ഈ മേഖലയിലെ ജനങ്ങളുടെ ഇടപാടുകൾ കൂടുതൽ മെച്ചപ്പെട്ടതാക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വ്യക്തമാക്കി. സ്ഥാപനത്തിന്റെ മണി ട്രാൻസ്ഫർ ആപ്പായ ലുലു മണി സൗകര്യപ്രദവും ഉയർന്ന റേറ്റിങ് ഉള്ളതും സുരക്ഷിതമായും വേഗത്തിലും പണമിടപാടിന് സഹായിക്കുന്നതായും വ്യക്തമാക്കി. നാരായൺ പ്രധാൻ (സി.ഒ.ഒ), ശ്രീനാഥ് ശ്രീകുമാർ (ജി.എം), സുബഹീർ തയ്യിൽ (ഡി.ജി.എം), ഷഫാസ് അഹമ്മദ് (ഓപ്പറേഷൻ ഹെഡ്) എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.