ലുലു എക്സ്ചേഞ്ച് കുവൈത്തിലെ 26ാമത് ബ്രാഞ്ച് സാൽമിയയിൽ തുറന്നു
text_fieldsലുലു എക്സ്ചേഞ്ച് കുവൈത്തിലെ 26ാമത് ബ്രാഞ്ച് സാൽമിയയിൽ ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി, ലുലു ഫിനാൻഷ്യൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് എന്നിവർ ചേർന്ന് ഒാൺലൈനായി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ലുലു എക്സ്ചേഞ്ചിെൻറ കുവൈത്തിലെ 26ാമത് ശാഖ സാൽമിയയിൽ തുറന്നു. സാൽമിയ സാലിം മുബാറക് സ്ട്രീറ്റിലെ ടെറസ് മാളിൽ ബ്രാഞ്ച് ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി, ലുലു ഫിനാൻഷ്യൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് എന്നിവർ ചേർന്ന് ഒാൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. സാൽമിയയിലെ മൂന്നാമത്തെ ബ്രാഞ്ചാണിത്. ഇതോടെ ആഗോളതലത്തിൽ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന് 228 ബ്രാഞ്ചുകളായി.
കുവൈത്തിലാകമാനം സ്ട്രാറ്റജിക് നെറ്റ്വർക്ക് സ്ഥാപിക്കാൻ ലുലു എക്സ്ചേഞ്ച് പ്രതിജ്ഞാബദ്ധമാണെന്നും കുവൈത്തിലെ വാണിജ്യ ഇടപാടുകളുടെ വലിയൊരു ഭാഗം നടക്കുന്ന സാൽമിയയിൽ പുതിയ ബ്രാഞ്ച് സ്ഥാപിച്ചത് ജനങ്ങൾക്ക് ഉപകാരപ്രദമാവുമെന്നും ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. കുവൈത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ശാഖകൾ തുറന്ന് ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകാനാണ് ശ്രമിക്കുന്നതെന്ന് അദീബ് അഹമ്മദ് പറഞ്ഞു. സാൽമിയ, ഫഹാഹീൽ എന്നിവിടങ്ങളിൽ മൂന്നു ശാഖയും എഗേല, അൽറായ്, മിർഗബ്, ദജീജ്, മുബാറകിയ, ഖൈത്താൻ എന്നിവിടങ്ങളിൽ ഒാരോ ശാഖകളും ജഹ്റ, മംഗഫ്, അബ്ബാസിയ എന്നിവിടങ്ങളിൽ രണ്ടു ശാഖകളും ഫർവാനിയ, മഹ്ബൂല എന്നിവിടങ്ങളിൽ നാലും ശാഖകളാണ് ലുലു എക്സ്ചേഞ്ചിനുള്ളത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.