ലുലു എക്സ്ചേഞ്ച് 36ാമത് ശാഖ ഖൈത്താനിൽ പ്രവർത്തനമാരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: ധനവിനിമയരംഗത്ത് പ്രശസ്തമായ ലുലു എക്സ്ചേഞ്ചിന്റെ കുവൈത്തിലെ 36ാമത് ശാഖ ഖൈത്താനിൽ പ്രവർത്തനമാരംഭിച്ചു. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിലെ മുതിർന്ന ഓഫിസർമാരും കുവൈത്തിലെ സീനിയർ ഓഫിസർമാരും സന്നിഹിതരായിരുന്നു. ഖൈത്താനിലെ ശാഖയോടെ ആഗോളതലത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ ശാഖകളുടെ എണ്ണം 311 ആയി.
കുവൈത്തിൽ പുതിയ ശാഖ ആരംഭിക്കാനായത് സന്തോഷകരവും പ്രചോദനകരവുമാണെന്ന് ഉദ്ഘാടനം നിർവഹിച്ച് അദീബ് അഹമ്മദ് പറഞ്ഞു. വൈവിധ്യമാർന്ന സാമ്പത്തികസേവനങ്ങളെ ബന്ധിപ്പിക്കുന്ന ഇടമായി പുതിയ കേന്ദ്രം പ്രവർത്തിക്കും. ഉപഭോക്താക്കൾക്കായി ഡിജിറ്റൽ പേമെന്റ് ഉൾപ്പെടെ കാര്യക്ഷമവും സുരക്ഷിതവുമായ പ്രവർത്തനമാണ് ലക്ഷ്യമിടുന്നത്. പ്രധാന പ്രവർത്തനമേഖലയായ കുവൈത്തിൽ കൂടുതൽ മികച്ച സേവനം നൽകുന്നതിൽ സന്തോഷമുണ്ടെന്നും ഇതിന് പിന്തുണ നൽകുന്ന കുവൈത്ത് സർക്കാർ, ഉദ്യോഗസ്ഥർ എന്നിവരോട് കടപ്പെട്ടിരിക്കുന്നതായും അദീബ് അഹമ്മദ് വ്യക്തമാക്കി. 2011ൽ സ്ഥാപിതമായ ലുലു എക്സ്ചേഞ്ച് കുവൈത്തിലെ മുൻനിര സാമ്പത്തിക സേവനദാതാവാണ്. മൊബൈൽ ആപ്ലിക്കേഷനായ ‘ലുലു മണി’യിലൂടെ സമയബന്ധിതവും സുതാര്യവും വിശ്വസ്തതയുമുള്ള സാമ്പത്തികസേവനങ്ങളും നൽകിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.