ലുലു ഗ്രൂപ് ഗസ്സ ദുരിതാശ്വാസ സഹായം തുടരുന്നു
text_fieldsകുവൈത്ത്സിറ്റി: അബൂദബി ആസ്ഥാനമായ ലുലു ഗ്രൂപ് ഗസ്സയിൽ ദുരിതാശ്വാസ സഹായം തുടരുന്നു. ഭക്ഷ്യ ഉൽപന്നങ്ങൾ, ശുചിത്വ വസ്തുക്കൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ അടങ്ങുന്ന 50 ടൺ സഹായം ലുലു ഗ്രൂപ് കൈറോയിലെ ഈജിപ്ത് റെഡ് ക്രസന്റ് അധികൃതർക്ക് കൈമാറി. ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസമായി ലുലു ഗ്രൂപ് അയക്കുന്ന രണ്ടാമത്തെ ബാച്ച് സഹായമാണിത്.
ദുരിതാശ്വാസ സാമഗ്രികൾ ലുലു ഈജിപ്ത് മാർക്കറ്റിങ് മാനേജർ ഹാതിം സെയ്ദിൽനിന്ന് ഈജിപ്ത് റെഡ് ക്രസൻ്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. റാമി അൽ നാസർ ഏറ്റുവാങ്ങി. ലുലു ഈജിപ്ത്-ബഹ്റൈൻ ഡയറക്ടർ ജൂസർ രൂപാവാല, റീജനൽ ഡയറക്ടർ ഹുസേഫ ഖുറേഷി എന്നിവർ പങ്കെുടുത്തു. ഗസ്സയിലെ ജനങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്രയും വേഗം എത്തിക്കാനാണ് റെഡ് ക്രസന്റ് ലക്ഷ്യമിടുന്നതെന്ന് ഡോ. റാമി അൽ നാസർ പറഞ്ഞു. ലുലുവിന്റെ സഹായഹസ്തത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും ഫലസ്തീനിലെ ജനങ്ങൾക്ക് പിന്തുണ നൽകുന്ന എം.എ. യൂസുഫലിക്കും ലുലു ഗ്രൂപ്പിനും നന്ദി അറിയിക്കുകയും ചെയ്തു. ഡിസംബറിൽ ഈജിപ്ത് റെഡ് ക്രസന്റ് വഴി ലുലു ഗ്രൂപ് ഗസ്സയിലേക്ക് 50 ടൺ ദുരിതാശ്വാസ സാമഗ്രികൾ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.