ലുലു ഹൈപ്പർമാർക്കറ്റ് 'ജോയ് ഓഫ് ഷെയറിങ്' കാമ്പയിൻ നടത്തുന്നു
text_fieldsകുവൈത്ത് സിറ്റി: സഹാനുഭൂതിയുടെയും സഹജീവികളോടുള്ള കരുതലിന്റെയും മാസമായ വിശുദ്ധ റമദാനിൽ ലുലു ഹൈപ്പർമാർക്കറ്റ് 'ജോയ് ഓഫ് ഷെയറിങ്' കാമ്പയിൻ നടത്തുന്നു. ദിവസവും 250 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് നടത്തുന്നത്. 'ജോയ് ഓഫ് ഷെയറിങ്' കാമ്പയിനിന്റെ ഭാഗമായി ഇതിനകം ആയിരക്കണക്കിന് കിറ്റുകൾ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലേബർക്യാമ്പുകളിൽ വിതരണം ചെയ്തു.
റമദാൻ അവസാനം വരെ ഇത് തുടരുമെന്ന് മാനേജ്മെൻറ് അറിയിച്ചു. നോമ്പുതുറ വിഭവങ്ങൾ ഒരുക്കാൻ സമയമില്ലാത്തവർക്കും വിഭവങ്ങൾ ഇല്ലാത്തവർക്കും ആശ്വാസമാണ് കിറ്റ് വിതരണം.
ഉപഭോക്താക്കളോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ലുലു ഹൈപ്പർ മാർക്കറ്റ് ഇത്തരം പദ്ധതികളുമായി രംഗത്തെത്തുന്നതെന്ന് മാനേജ്മെൻറ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.