ക്രിസ്മസിനെ വരവേറ്റ് ലുലു ഹൈപ്പർമാർക്കറ്റിൽ ‘സീസണൽ ഡിലൈറ്റ്സ്’ ആഘോഷം
text_fieldsകുവൈത്ത് സിറ്റി: ക്രിസ്മസിനെ വരവേറ്റ് ലുലു ഹൈപ്പർമാർക്കറ്റിൽ ‘സീസണൽ ഡിലൈറ്റ്സ്’ ആഘോഷം. വിവിധ പരിപാടികളോടെ ലുലു ദജീജ് ഔട്ട്ലെറ്റിലെ ആഘോഷം ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് ഉന്നത മാനേജ്മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇഫ്കോ കുവൈത്ത് അക്കൗണ്ടന്റ് മാനേജർ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ഷോപ്പർമാരും അഭ്യുദയകാംക്ഷികളും പങ്കെടുത്തു.
കുട്ടികളുടെ ലിറ്റിൽ സാന്താ ഫാഷൻ ഷോ ആഘോഷത്തിൽ ശ്രദ്ധേയമായി. കുട്ടികൾ ചുവന്ന വസ്ത്രവും തൊപ്പിയും അണിഞ്ഞ് കുഞ്ഞുസാന്തകളായി ഫാഷൻ ഷോയിൽ അണിനിരന്നു. ട്രീ ഡെക്കറേഷൻ മത്സരം, കേക്ക് ഡെക്കറേഷൻ മത്സരം എന്നിവയും കുട്ടികൾക്കായി ഒരുക്കി. എല്ലായിടത്തും കുട്ടികൾ അവരുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിച്ച് ആഘോഷത്തെ മനോഹരമാക്കി. കുട്ടികൾക്ക് പിന്തുണയുമായി അവരുടെ കുടുംബങ്ങളും ആഘോഷത്തിന്റെ ഭാഗമായി. ആഘോഷത്തിന് മാറ്റുകൂട്ടി ക്രിസ്മസ് സംഗീതത്തിന്റെയും കലാപരിപാടികളുടെയും സാന്നിധ്യവുമുണ്ടായി.
ജിംഗിളുകളും ലൈറ്റുകളും അലങ്കാരങ്ങളും ഒരുക്കിയാണ് ലുലു ഹൈപ്പർമാർക്കറ്റ് ആഘോഷ ദിനങ്ങളെ വരവേൽക്കുന്നത്. ക്രിസ്മസ് ആഘോഷ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ് എല്ലാ ഔട്ട്ലെറ്റുകളിലും പ്രത്യേക വർഷാവസാന ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിസ്മസ്, പുതുവർഷ ഷോപ്പിങ്ങിന് ഇത് മികച്ച അവസരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.