നഴ്സിങ് ദിനത്തിൽ ഓഫറുകളും ആദരവുമായി ലുലു ഹൈപ്പർമാർക്കറ്റ്
text_fieldsകുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിലറായ ലുലു ഹൈപ്പർമാർക്കറ്റ് അന്താരാഷ്ട്ര നഴ്സിങ് ദിനം ആഘോഷിച്ചു. കുവൈത്തിലെ എല്ലാ ഔട്ട്ലെറ്റുകളിലും ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആതുരശുശ്രൂഷാ മേഖലയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന നഴ്സുമാരുടെ അർപ്പണബോധത്തെയും വിലമതിക്കാനാകാത്ത സേവനത്തെയും ലുലു ഹൈപ്പർമാർക്കറ്റ് ഓർമിപ്പിച്ചു.
നഴ്സിങ് ദിനത്തിൽ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലറ്റുകളിൽ നഴ്സുമാർക്ക് വിവിധ തരത്തിലുള്ള ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും കിഴിവുകളും ചെക്ക്ഔട്ടിന് സുഗമമായ സൗകര്യങ്ങളും ഒരുക്കിയിരുന്നു. മേയ് 12, 13 തീയതികളിൽ വസ്ത്രങ്ങൾ, സ്ത്രീകളുടെ ബാഗുകൾ, പാദരക്ഷകൾ എന്നിവയിൽ 40 ശതമാനം കിഴിവും ഇവർക്കായി ഒരുക്കി. നഴസുമാർക്ക് കോംപ്ലിമെന്ററി ഗിഫ്റ്റുകളും വിവിധ സമ്മാനങ്ങളും ലഭിച്ചു. എക്സ്ക്ലൂസീവ് കിയോസ്കുകളും സ്റ്റോറിൽ സ്ഥാപിച്ചിരുന്നു. നഴ്സുമാർക്കായി സെൽഫി പോയിന്റും ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.